പോലീസിനെ ആര്‍ക്കും കെട്ടിയിട്ട് അടിക്കാനാകില്ല; ഫസല്‍ വധത്തില്‍ കെ.സുരേന്ദ്രന്റെ ഭീഷണിക്ക് കണ്ണൂര്‍ ഡിവൈഎസ്പിയുടെ മറുപടി

ഫസല് വധത്തില് ഡിവൈഎസ്പിമാരെ ഭീഷണിപ്പെടുത്തിയ കെ.സുരേന്ദ്രന് കണ്ണൂര് ഡവൈഎസ്പിയുടെ മറുപടി. ആരോപണങ്ങള്ക്ക് അതേ പ്ലാറ്റ്ഫോമില് നിയമപരമായി മറുപടി പറയാന് കഴിയാത്ത ഒരുവിഭാഗത്തെ കെട്ടിയിട്ട് അടിക്കാമെന്ന് കരുതരുതെന്ന് കണ്ണൂര് ഡിവൈഎസ്പി സദാനന്ദന് പറഞ്ഞു. പോലീസ് അസോസിയേഷന് കണ്ണൂര് ജില്ലാ സമ്മേളനത്തില് പ്രസംഗിക്കുന്നതിനിടെയാണ് ഡിവൈഎസ്പിയുടെ പരാമര്ശങ്ങള്.
 | 

പോലീസിനെ ആര്‍ക്കും കെട്ടിയിട്ട് അടിക്കാനാകില്ല; ഫസല്‍ വധത്തില്‍ കെ.സുരേന്ദ്രന്റെ ഭീഷണിക്ക് കണ്ണൂര്‍ ഡിവൈഎസ്പിയുടെ മറുപടി

കണ്ണൂര്‍: ഫസല്‍ വധത്തില്‍ ഡിവൈഎസ്പിമാരെ ഭീഷണിപ്പെടുത്തിയ കെ.സുരേന്ദ്രന് കണ്ണൂര്‍ ഡവൈഎസ്പിയുടെ മറുപടി. ആരോപണങ്ങള്‍ക്ക് അതേ പ്ലാറ്റ്‌ഫോമില്‍ നിയമപരമായി മറുപടി പറയാന്‍ കഴിയാത്ത ഒരുവിഭാഗത്തെ കെട്ടിയിട്ട് അടിക്കാമെന്ന് കരുതരുതെന്ന് കണ്ണൂര്‍ ഡിവൈഎസ്പി സദാനന്ദന്‍ പറഞ്ഞു. പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് ഡിവൈഎസ്പിയുടെ പരാമര്‍ശങ്ങള്‍.

സംഘടിതമായി ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കള്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളം പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ കൊലവിളി നടത്തിക്കൊണ്ടു ചാനലുകളായ ചാനലുകളില്‍ ഒക്കെ അധിക്ഷേപിച്ചു കൊണ്ട് വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഇതിനു ആര് മറുപടി പറയും? മേലുദ്യോഗസ്ഥന്മാര്‍ മറുപടി പറയുമോ? ആര്‍ക്ക് പറയാന്‍ വേണ്ടി പറ്റും? ഞങ്ങള്‍ അച്ചടക്കമുള്ള സേനയില്‍ ജോലി ചെയ്യുന്ന ആളുകളാണ്. ഈ അച്ചടക്കത്തിന്റെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് മാത്രമേ ഞങ്ങള്‍ക്ക് സംസാരിക്കാന്‍ സാധിക്കുകയുള്ളൂ. ഇങ്ങനെ ഓരോ ആരോപണങ്ങള്‍ക്കും അതെ പ്ലാറ്റ്‌ഫോമില്‍ നിയമപരമായി മറുപടി പറയാന്‍ കഴിയാത്ത ഒരു വിഭാഗത്തെ കെട്ടിയിട്ട് അടിക്കാമെന്ന് നിങ്ങള്‍ കരുതരുത് എന്നാണ് സദാനന്ദന്‍ പ്രസംഗത്തില്‍ പറഞ്ഞത്.

ഫസല്‍ കേസില്‍ യഥാര്‍ത്ഥ പ്രതികളല്ല കോടതിക്കു മുന്നില്‍ എത്തിയതെന്ന് ഹൈക്കോടതി തന്നെയാണ് പറഞ്ഞത്. 12 വര്‍ഷം നടത്തിയ ഗവേഷണത്തിന്റെ ഫലമാണ് പോലീസിന്റെ കണ്ടെത്തലുകള്‍. ശാസ്ത്രീയമായ തെളിവുകള്‍ എല്ലാത്തിനും ഉണ്ട്. അവ ആര്‍ക്കും നിഷേധിക്കാനാവില്ല. സത്യം ഒരിക്കല്‍ തെളിയുമെന്നും പ്രതികള്‍ക്ക് തൂക്ക്കയര്‍ വരെ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റമാണ് ഇതെന്നും ഡിവൈഎസ്പി വ്യക്തമാക്കി.

ഫസല്‍ വധത്തിന് ഉത്തരവാദികള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സുബീഷ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെളിപ്പെടുത്തിയതിന്റെ വീഡിയോ പുറത്തു വന്നതിനു പിന്നാലെയാണ് കെ.സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ ഭീഷണി മുഴക്കിയത്. എടോ സദാനന്ദാ പ്രിന്‍സേ നീയൊക്കെ പാര്‍ട്ടിക്കാരന്‍മാരാണെങ്കില്‍ രാജി വെച്ചിട്ട് ആ പണിക്കു പോകണം. ഇമ്മാതിരി വൃത്തികേടു കാണിച്ചാല്‍ അത് മനസ്സിലാവാതിരിക്കാന്‍ ഞങ്ങള്‍ വെറും പോഴന്‍മാരൊന്നുമല്ല. സര്‍വീസ് കാലാവധി കഴിഞ്ഞാല്‍ നിങ്ങളും ഞങ്ങളുമൊക്കെ വെറും സാദാ പൗരന്മാര്‍ തന്നെ. മൈന്‍ഡ് ഇറ്റ് എന്നായിരുന്നു പോസ്റ്റില്‍ സുരേന്ദ്രന്‍ പറഞ്ഞത്.

പ്രസംഗത്തിന്റെ വീഡിയോ കാണാം