കൊടുവള്ളി നഗരസഭ ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ കസ്റ്റംസ് കസ്റ്റഡിയില്‍

കൊടുവള്ളി നഗരസഭയില് ഇടതു സ്വതന്ത്ര കൗണ്സിലര് കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയില് എടുത്തു.
 | 
കൊടുവള്ളി നഗരസഭ ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ കസ്റ്റംസ് കസ്റ്റഡിയില്‍

കോഴിക്കോട്: കൊടുവള്ളി നഗരസഭയില്‍ ഇടതു സ്വതന്ത്ര കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു. സ്വര്‍ണ്ണക്കടത്ത് കേസിലാണ് നടപടി. പുലര്‍ച്ചെ വീട്ടില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഫൈസലിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. റെയ്ഡില്‍ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ഫൈസലിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം.

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ കെ.ടി.റമീസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫൈസലിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. ഇയാളെ കൊച്ചിയില്‍ എത്തിച്ച് ചോദ്യം ചെയ്യും. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉള്‍പ്പെടെ ഇയാളെ നേരത്തേ ഡിആര്‍ഐ പ്രതിചേര്‍ത്തിരുന്നതാണ്. കൊടുവള്ളി നഗരസഭയിലെ 27-ാം വാര്‍ഡ് അംഗമാണ് ഫൈസല്‍.