മുഖ്യമന്ത്രിയുടെ വിമര്‍ശനം സര്‍ക്കാര്‍ നിലപാടായി കാണുന്നില്ലെന്ന് മാര്‍ ആലഞ്ചേരി; വിദ്യാഭ്യാസ മേഖലയില്‍ സഭയുടെ സ്ഥാനം നിഷേധിക്കാനാവാത്തത്

സ്വാശ്രയ കോളേജ് മാനേജ്മെന്റുകള്ക്കെതിരെ മുഖ്യമന്ത്രി നടത്തിയ ഒറ്റപ്പെട്ട പ്രസ്താവന സര്ക്കാരിന്റെ പൊതുനിലപാടായി കാണുന്നില്ലെന്ന് സീറോമലബാര് സഭ മേജര് ആര്ച്ച് ബിഷപ് കര്ദിനാള് മാര്.ജോര്ജ് ആലഞ്ചേരി. കേരളത്തിലേയും ഭാരതത്തിലേയും വിദ്യാഭ്യാസ മേഖലയില് സഭക്കുള്ള സ്ഥാനം നിഷേധിക്കാന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വാശ്രയ കോളേജ് മാനേജ്മെന്റുകള്ക്കെതിരെ മുഖ്യമന്ത്രി നടത്തിയ രൂക്ഷ വിമര്ശനത്തിന്റെ പശ്ചാത്തലത്തിലാണ് ആലഞ്ചേരിയുടെ വിശദീകരണം.
 | 

മുഖ്യമന്ത്രിയുടെ വിമര്‍ശനം സര്‍ക്കാര്‍ നിലപാടായി കാണുന്നില്ലെന്ന് മാര്‍ ആലഞ്ചേരി; വിദ്യാഭ്യാസ മേഖലയില്‍ സഭയുടെ സ്ഥാനം നിഷേധിക്കാനാവാത്തത്

കൊച്ചി: സ്വാശ്രയ കോളേജ് മാനേജ്മെന്റുകള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ ഒറ്റപ്പെട്ട പ്രസ്താവന സര്‍ക്കാരിന്റെ പൊതുനിലപാടായി കാണുന്നില്ലെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍.ജോര്‍ജ് ആലഞ്ചേരി. കേരളത്തിലേയും ഭാരതത്തിലേയും വിദ്യാഭ്യാസ മേഖലയില്‍ സഭക്കുള്ള സ്ഥാനം നിഷേധിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വാശ്രയ കോളേജ് മാനേജ്മെന്റുകള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ രൂക്ഷ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ആലഞ്ചേരിയുടെ വിശദീകരണം.

വിദ്യാഭ്യാസത്തിന് പണക്കൊഴുപ്പ് മാനദണ്ഡമാകരുതെന്നും സ്വാശ്രയമേഖലയില്‍ കൊളളയും ക്രമക്കേടുമാണ് നടക്കുന്നതെന്നുമായിരുന്നു പിണറായി വിജയന്‍ പറഞ്ഞത്. ആദ്യകാലങ്ങളില്‍ വിദ്യാഭ്യാസ കച്ചവടത്തോട് പുറംതിരിഞ്ഞു നിന്ന ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ ഈ കാലത്ത് വിദ്യാഭ്യാസ കച്ചവടത്തിന്റെ ഭാഗമാണ്. അപൂര്‍വം ക്രൈസ്തവ മാനെജ്‌മെന്റുകള്‍ മാത്രമാണ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതെന്നും പിണറായി പറഞ്ഞു. കോഴിക്കോട് ദേവഗിരി കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങള്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാശ്രയ കോളേജ് മാനേജ്മെന്റുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.

എന്തെങ്കിലും തെറ്റു സംഭവിച്ചിട്ടുണ്ടെങ്കില്‍ സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാന്‍ നിയമമുണ്ടെല്ലോയെന്നും കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി. സ്വാശ്രയ കോളേജുകളുടെ നയരൂപീകരണത്തിലും കോളേജുകളുടെ നടത്തിപ്പിലും പരസ്പര സംവാദത്തിലൂടെ തീരുമാനമെടുത്ത് മുന്നോട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.