അതിര്‍ത്തി തുറക്കല്‍; സുപ്രീം കോടതിയിലും കര്‍ണാടകയ്ക്ക് തിരിച്ചടി

അതിര്ത്തി തുറക്കുന്ന വിഷയത്തില് കേരള ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച കര്ണാടകയ്ക്ക് തിരിച്ചടി.
 | 
അതിര്‍ത്തി തുറക്കല്‍; സുപ്രീം കോടതിയിലും കര്‍ണാടകയ്ക്ക് തിരിച്ചടി

ന്യൂഡല്‍ഹി: അതിര്‍ത്തി തുറക്കുന്ന വിഷയത്തില്‍ കേരള ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച കര്‍ണാടകയ്ക്ക് തിരിച്ചടി. അത്യാവശ്യ വാഹനങ്ങള്‍ കടത്തി വിടണമെന്ന് സുപ്രീം കോടതി പറഞ്ഞു. അതിര്‍ത്തി റോഡുകള്‍ തുറക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കര്‍ണാടകയുടെ ആവശ്യം സുപ്രീം കോടതി തള്ളി.

കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ ദേശീയപാത തുറക്കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാന്‍ കര്‍ണാടക തയ്യാറായിരുന്നില്ല. പകരം ഇവിടെ കൂടുതല്‍ പോലീസിനെ കര്‍ണാടക വിന്യസിക്കുകയും ചെയ്തു. മംഗളൂരുവിലെ ആശുപത്രികളിലേക്ക് രോഗികളുമായെത്തിയ ആംബുലന്‍സുകള്‍ ഇന്നലെയും തിരികെ വിടുകയായിരുന്നു.

ദക്ഷിണ കന്നഡയില്‍ പ്രവര്‍ത്തിക്കുന്ന എട്ട് സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് കേരളത്തില്‍ നിന്നുള്ള രോഗികളെ പ്രവേശിപ്പിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ സാധിക്കില്ലെന്ന വിധി സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ പ്രത്യേക സംയുക്ത സമിതി രൂപീകരിക്കണമെന്നും പ്രശ്‌നം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും കോടതി പറഞ്ഞു.