കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം; പീതാംബരനെ 7 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

പെരിയ ഇരട്ടക്കൊലപാതക കേസില് അറസ്റ്റിലായ സി.പി.എം. ലോക്കല് കമ്മിറ്റി അംഗം പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്വിട്ടു. പ്രതിയെ കൂടുതല് ചോദ്യം ചെയ്യാനുണ്ടെന്ന പോലീസ് വാദം അംഗീകരിച്ച ഹോസ്ദുര്ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ ഏഴു ദിവസം കസ്റ്റഡിയില് വിട്ടത്. ഇന്ന് രാവിലെ പ്രതിയെ പോലീസ് തെളിവെടുപ്പിന് ഹാജരാക്കിയിരുന്നു. എന്നാല് പ്രതിഷേധങ്ങള് ഉണ്ടാകുമെന്ന റിപ്പോര്ട്ടിനെ തുടര്ന്ന് കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ചില്ല.
 | 
കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം; പീതാംബരനെ 7 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്ന പോലീസ് വാദം അംഗീകരിച്ച ഹോസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ ഏഴു ദിവസം കസ്റ്റഡിയില്‍ വിട്ടത്. ഇന്ന് രാവിലെ പ്രതിയെ പോലീസ് തെളിവെടുപ്പിന് ഹാജരാക്കിയിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ചില്ല.

പെരിയ ഇരട്ടക്കൊലപാതകം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യമാണെന്നും രാഷ്ട്രീയവിരോധമാണ് കൊലപാതകങ്ങളില്‍ കലാശിച്ചതെന്നും കോടതി നിരീക്ഷിച്ചു. കൊലപാതകം നടത്താന്‍ ഉപയോഗിച്ച വടിവാളും ഇരുമ്പ്ദണ്ഡുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിപിഎം ലോക്കല്‍ കമ്മറ്റിയംഗം പീതാംബരന് പങ്കില്ലെന്ന് ആവര്‍ത്തിച്ച് കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി അറിയാതെ പീതാംബരന്‍ ഇത്തരമൊരു പ്രവൃത്തി ചെയ്യില്ലെന്ന് പീതാംബരന്റെ ഭാര്യ മഞ്ജു ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.

കൊലപാതകങ്ങള്‍ക്ക് പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്നും ക്വട്ടേഷന്‍ സംഘങ്ങള്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നുമാണ് പീതാംബരന്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. നേരത്തെ അറസ്റ്റിലായവരെ പോലീസ് പിടികൂടിയതല്ലെന്നും ഹാജരാക്കിയതാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കേസില്‍ പീതാംബരന്‍ ഉള്‍പ്പെടെ ആറ് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് ഇവരാണെന്നാണ് പോലീസിന്റെ നിഗമനം.