കൊറോണ ജാഗ്രതയ്ക്കായി കഥകളി; വീഡിയോ

തൃശൂര് കഥകളി ക്ലബ് കഥകളിയിലൂടെയാണ് ബോധവല്ക്കരണം നടത്തുന്നത്.
 | 
കൊറോണ ജാഗ്രതയ്ക്കായി കഥകളി; വീഡിയോ

കോറോണ വൈറസിനെതിരായ പോരാട്ടത്തിലാണ് ലോകം. ലോകാരോഗ്യ സംഘടനയുടെയും സര്‍ക്കാരുകളുടെയും നേതൃത്വത്തില്‍ കൊറോണ വ്യാപനം തടയുന്നതിന് ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു വരുന്നു. ജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെപ്പറ്റിയുള്ള ബോധവല്‍ക്കരണമാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ബോധവല്‍ക്കരണത്തിന് നിരവധി മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാം. തൃശൂര്‍ കഥകളി ക്ലബ് കഥകളിയിലൂടെയാണ് ബോധവല്‍ക്കരണം നടത്തുന്നത്. സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും കൈകള്‍ കഴുകേണ്ടതിന്റെയും ആവശ്യകത വ്യക്തമാക്കുന്ന കഥകളിപ്പദത്തിനൊപ്പം അരങ്ങില്‍ എത്തുന്നത് കോട്ടക്കല്‍ നന്ദകുമാരന്‍ നായരാണ്.

വീഡിയോ കാണാം

Kathakali for Corona vigil

Kathakali for Corona vigil, Thrissur kathakali Club Programme

Posted by Kottakkal Nandakumaran Nair on Tuesday, March 31, 2020