സ്വന്തം ഭൂമിയില്‍ നിന്ന് മണ്ണെടുക്കുന്നത് തടഞ്ഞ യുവാവിനെ ജെസിബി കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി

സ്വന്തം ഭൂമിയില് നിന്ന് മണ്ണെടുക്കുന്നത് തടഞ്ഞ യുവാവിനെ ജെസിബിയുടെ ബക്കറ്റ് കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി.
 | 
സ്വന്തം ഭൂമിയില്‍ നിന്ന് മണ്ണെടുക്കുന്നത് തടഞ്ഞ യുവാവിനെ ജെസിബി കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം: സ്വന്തം ഭൂമിയില്‍ നിന്ന് മണ്ണെടുക്കുന്നത് തടഞ്ഞ യുവാവിനെ ജെസിബിയുടെ ബക്കറ്റ് കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി. കാട്ടാക്കട കാഞ്ഞിരവിളയിലാണ് സംഭവം. അമ്പലത്തിന്‍കാല സ്വദേശി സംഗീതിനെയാണ് ഗുണ്ടാസംഘം കൊലപ്പെടുത്തിയത്. പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവമുണ്ടായത്. മണ്ണെടുക്കാന്‍ എത്തിച്ച ജെസിബി ഉപയോഗിച്ചായിരുന്നു കൊലപാതകം.

മുന്‍പ് അനുവാദത്തോടെ സംഗീതിന്റെ ഭൂമിയില്‍ നിന്ന് മണ്ണെടുത്തിരുന്നു. ഇന്നലെ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാണ് അക്രമിസംഘം മണ്ണെടുപ്പിന് എത്തിയത്. ഇവര്‍ ഉദ്യോഗസ്ഥരല്ലെന്ന് തിരിച്ചറിഞ്ഞതോടെ സംഗീത് സ്ഥലത്തെത്തി മണ്ണെടുപ്പ് തടയാന്‍ ശ്രമിച്ചു. മണ്ണുമാന്തി യന്ത്രത്തിന്റെ മുന്നില്‍ കയറി നിന്ന സംഗീതിന്റെ തലയില്‍ അക്രമികള്‍ ജെസിബിയുടെ ബക്കറ്റ് കൊണ്ട് ഇടിക്കുകയായിരുന്നു.

ആക്രമണത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെട്ടു. ഉത്തമന്‍, സജു തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നുവെന്ന് സംഗീതിന്റെ ഭാര്യ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.