കട്ടിപ്പാറ ഉരുള്‍പൊട്ടല്‍; സര്‍വകക്ഷി യോഗത്തില്‍ സംഘര്‍ഷം; കാരാട്ട് റസാഖ് എംഎല്‍എയെ കയ്യേറ്റം ചെയ്യാന്‍ ശ്രമം

കട്ടിപ്പാറ ഉരുള്പൊട്ടല് ദുരന്തം വിലയിരുത്താന് ചേര്ന്ന സര്വകക്ഷിയോഗത്തില് കയ്യാങ്കളി. അധ്യക്ഷനായ കാരാട്ട് റസാഖ് എംഎല്എയ്ക്കു നേരെ കയ്യേറ്റ ശ്രമമുണ്ടായി. കട്ടിപ്പാറ പഞ്ചായത്ത് ഓഫീസില് വെച്ചായിരുന്നു യോഗം. യോഗത്തില് സംസാരിക്കാന് അനുമതി നല്കിയില്ലെന്ന് ആരോപിച്ചുണ്ടായ വാക്കേറ്റം സംഘര്ഷത്തില് കലാശിക്കുകയായിരുന്നു.
 | 

കട്ടിപ്പാറ ഉരുള്‍പൊട്ടല്‍; സര്‍വകക്ഷി യോഗത്തില്‍ സംഘര്‍ഷം; കാരാട്ട് റസാഖ് എംഎല്‍എയെ കയ്യേറ്റം ചെയ്യാന്‍ ശ്രമം

കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തം വിലയിരുത്താന്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ കയ്യാങ്കളി. അധ്യക്ഷനായ കാരാട്ട് റസാഖ് എംഎല്‍എയ്ക്കു നേരെ കയ്യേറ്റ ശ്രമമുണ്ടായി. കട്ടിപ്പാറ പഞ്ചായത്ത് ഓഫീസില്‍ വെച്ചായിരുന്നു യോഗം. യോഗത്തില്‍ സംസാരിക്കാന്‍ അനുമതി നല്‍കിയില്ലെന്ന് ആരോപിച്ചുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് സംസാരിക്കാന്‍ അനുമതി നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി ഒരുകൂട്ടം യുവാക്കള്‍ ബഹളമുണ്ടാക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് തങ്ങളാണ് മുന്നിലുണ്ടായിരുന്നതെന്നും സര്‍വകക്ഷി യോഗത്തില്‍ അവഗണിക്കുകയാണെന്നുമായിരുന്നു യുവാക്കളുടെ ആരോപണം.

തര്‍ക്കത്തെത്തുടര്‍ന്ന് കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്ന കാര്യത്തില്‍ തീരുമാനം എടുക്കുന്നതിനായി ഉദ്യോഗസ്ഥരും എംഎല്‍എയും ചര്‍ച്ച നടത്തിയതും യുവാക്കളെ പ്രകോപിപ്പിച്ചു. യോഗം കഴിഞ്ഞ് മടങ്ങാനൊരുങ്ങിയ എംഎല്‍എയെ യുവാക്കള്‍ തടയുകയായിരുന്നു. പോലീസ് എത്തിയതോടെ നേരിയ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ പരിക്കേറ്റ എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.