‘ആലായാല്‍ തറ വേണം’ അച്ഛന്‍ എഴുതിയതല്ല, തിരുത്താന്‍ നമുക്ക് അവകാശമുണ്ടോ? കാവാലം ശ്രീകുമാര്‍

ആലായാല് തറ വേണം എന്ന ഗാനത്തിനെ പൊളിച്ചെഴുതിയ 'ആലായാല് തറ വേണോ' എന്ന പുതിയ പാട്ടിനോട് പ്രതികരിച്ച് കാവാലം നാരായണപ്പണിക്കരുടെ മകനും ഗായകനുമായ കാവാലം ശ്രീകുമാര്.
 | 
‘ആലായാല്‍ തറ വേണം’ അച്ഛന്‍ എഴുതിയതല്ല, തിരുത്താന്‍ നമുക്ക് അവകാശമുണ്ടോ? കാവാലം ശ്രീകുമാര്‍

ആലായാല്‍ തറ വേണം എന്ന ഗാനത്തിനെ പൊളിച്ചെഴുതിയ ‘ആലായാല്‍ തറ വേണോ’ എന്ന പുതിയ പാട്ടിനോട് പ്രതികരിച്ച് കാവാലം നാരായണപ്പണിക്കരുടെ മകനും ഗായകനുമായ കാവാലം ശ്രീകുമാര്‍. ആലായാല്‍ തറ വേണം എന്നത് അച്ഛന്‍ എഴുതിയതല്ലെന്ന് ശ്രീകുമാര്‍ പറയുന്നു. 100 വര്‍ഷത്തിലേറെ പഴക്കമുള്ള നാടന്‍ ശീലാണ് അത്. അച്ഛന്‍ കണ്ടെത്തി, നെടുമുടി വേണുവും താനുമൊക്കെ പാടി നടക്കുന്ന പാട്ടാണ്. നമ്മുടെ നാടന്‍ ശീലുകള്‍ മണ്ണും മണ്ണില്‍ അധ്വാനിക്കുന്നവരുടെയുമാണ്. ആ വരികള്‍ തിരുത്താന്‍ നമുക്ക് അവകാശമുണ്ടോ എന്നാണ് ശ്രീകുമാര്‍ ചോദിക്കുന്നത്.

ഗായകനായ സൂരജ് സന്തോഷ് ആണ് ആലായാല്‍ തറവേണം എന്ന പാട്ടിന് ഒരു പൊളിച്ചെഴുത്തുമായി രംഗത്തെത്തിയത്. പാട്ടിന്റെ വരികളില്‍ പല തലത്തില്‍ ഒട്ടേറെ ശരികേടുകള്‍ ഉണ്ടെന്നും അതിനാല്‍ അവയുടെ ഘടനയെ ഒന്നു മാറ്റിയിരിക്കുകയാണെന്ന് പാട്ടിനൊപ്പമുള്ള വിശദീകരണത്തില്‍ സൂരജ് വ്യക്തമാക്കിയിരുന്നു. തലമുറകളായി നമ്മിലേക്ക് സത്യമെന്ന പേരില്‍ എത്തിക്കൊണ്ടിരിക്കുന്ന കാര്യങ്ങളെയും വാര്‍പ്പുമാതൃകകളെയും ചോദ്യം ചെയ്യുകയാണ് ഇതിലൂടെയെന്നും ഗായകന്‍ പറഞ്ഞിരുന്നു.

"ആലായാൽത്തറ വേണം" അങ്ങനെ തന്നെയാണാ പാട്ട്‌. അത്‌ 100 വർഷത്തിലേറെ പഴക്കമുള്ള ഒരു നാടൻ ശീലാണ്‌. ഇത്‌ അഛൻ എഴുതിയതല്ലാ. അഛൻ…

Posted by Kavalam Srikumar on Saturday, October 17, 2020