കാവ്യാ മാധവന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി

കാവ്യാ മാധവന് നല്കിയ മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി തീര്പ്പാക്കി. അറസ്റ്റിന് സാധ്യതയില്ലെന്നും കാവ്യയെ പ്രതിയാക്കിയിട്ടില്ലെന്നും പോലീസ് അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില് ജാമ്യാപേക്ഷയ്ക്ക് പ്രസക്തിയില്ലെന്ന് കോടതി വ്യക്തമാക്കി. നാദിര്ഷയുടെ മുന്കൂര് ജാമ്യാപേക്ഷയും കോടതി പരിഗണിച്ചിരുന്നു. ഇത് ഒക്ടോബര് നാലിന് പരിഗണിക്കാനായി മാറ്റി.
 | 

കാവ്യാ മാധവന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി

കൊച്ചി: കാവ്യാ മാധവന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. അറസ്റ്റിന് സാധ്യതയില്ലെന്നും കാവ്യയെ പ്രതിയാക്കിയിട്ടില്ലെന്നും പോലീസ് അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ജാമ്യാപേക്ഷയ്ക്ക് പ്രസക്തിയില്ലെന്ന് കോടതി വ്യക്തമാക്കി. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി പരിഗണിച്ചിരുന്നു. ഇത് ഒക്ടോബര്‍ നാലിന് പരിഗണിക്കാനായി മാറ്റി.

ദിലീപിന്റെ ഭാര്യയാണെന്നതിനാല്‍ പോലീസ് തന്നെ ദ്രോഹിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നുവെന്നുമുള്ള ആരോപണങ്ങള്‍ കാവ്യ ഉന്നയിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും സിനിമയിലെ ശക്തരായ ഒരു വിഭാഗവും നടത്തിയ ഗൂഢാലോചനയുടെ ഫലമായുള്ള സംഭവങ്ങളാണ് നടക്കുന്നതെന്നായിരുന്നു കാവ്യ ഹര്‍ജിയില്‍ പറഞ്ഞത്. ശ്രീകുമാര്‍ മേനൊനെതിരെയും ഹര്‍ജിയില്‍ പരാമര്‍ശങ്ങളുണ്ടായിരുന്നു.

ദിലീപിനെതിരെ മൊഴി നല്‍കാന്‍ പോലീസ് നിര്‍ബന്ധിക്കുന്നു എന്നാണ് നാദിര്‍ഷ ഉന്നയിക്കുന്ന ആരോപണം. പോലീസ് തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുകയാണെന്നും നാദിര്‍ഷ ആരോപിക്കുന്നു. രണ്ടു പേരെയും പ്രതിചേര്‍ക്കേണ്ട സാഹചര്യം ഇല്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.