ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസിനെതിരെ അഴിമതി ആരോപണവുമായി ഗണേഷ് കുമാർ

പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹികുഞ്ഞിന്റെ ഓഫീസിനെതിരെ അഴിമതി ആരോപണവുമായി കെ.ബി ഗണേഷ് കുമാർ. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ മൂന്ന് പേർക്കെതിരെയാണ് ഗണേഷ്കുമാർ അഴിമതി ആരോപിച്ചത്. മറ്റൊരു മന്ത്രി അഴിമതി നടത്തിയതിന് തെളിവ് തന്റെ കൈവശമുണ്ടെന്നും ഗണേഷ് കുമാർ നിയമസഭയിൽ പറഞ്ഞു.
 | 

ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസിനെതിരെ അഴിമതി ആരോപണവുമായി ഗണേഷ് കുമാർ
തിരുവനന്തപുരം: 
പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹികുഞ്ഞിന്റെ ഓഫീസിനെതിരെ അഴിമതി ആരോപണവുമായി കെ.ബി ഗണേഷ് കുമാർ. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിലെ മൂന്ന് പേർക്കെതിരെയാണ് ഗണേഷ്‌കുമാർ അഴിമതി ആരോപിച്ചത്. എ. നസിറുദ്ദീൻ, അബ്ദുൾ റാഷിദ്, അബ്ദുൾ റഹീം എന്നിവരുടെ പേരാണ് ഗണേഷ് കുമാർ സഭയിൽ വെളിപ്പെടുത്തിയത്. മുഖ്യമന്ത്രിക്ക് ഇക്കാര്യം എഴുതി നൽകിയതായും ഗണേഷ് കുമാർ സഭയിൽ അറിയിച്ചു.

താൻ പറഞ്ഞ കാര്യങ്ങളിൽ കഴമ്പുണ്ടെങ്കിൽ സിബിഐക്ക് വിടണം. മറ്റൊരു മന്ത്രി അഴിമതി നടത്തിയതിന് തെളിവ് തന്റെ കൈവശമുണ്ടെന്നും ഗണേഷ് കുമാർ നിയമസഭയിൽ പറഞ്ഞു. സഭയിൽ ഫയൽ ഉയർത്തിക്കാട്ടിയായിരുന്നു ഗണേഷ് കുമാറിന്റെ ആരോപണം.

പ്രേതം ആവാഹിച്ചത് പോലെയാണ് ഗണേഷ് കുമാറിന്റെ പെരുമാറ്റമെന്ന് ഇബ്രാഹികുഞ്ഞ് പ്രതികരിച്ചു. മുൻകൂട്ടി അനുമതി വാങ്ങാതെയാണ് ഗണേഷ് കുമാർ നിയമസഭയിൽ ആരോപണം ഉന്നയിച്ചതെന്ന ആരോപണമുയർന്നപ്പോൾ സഭയിൽ പറയാൻ അവകാശം ഇല്ലെങ്കിൽ പ്രതിപക്ഷത്തിനോ മാധ്യമങ്ങൾക്കോ കൊടുത്തേക്കാമെന്നും ഗണേഷ് വ്യക്തമാക്കി.