സോളാര്‍ കേസില്‍ നീതി കിട്ടിയില്ലെന്ന് കെ.സി.വേണുഗോപാല്‍

സോളാര് കേസില് തനിക്ക് നീതി കിട്ടിയില്ലെന്ന് കെ.സി.വേണുഗോപാല്. ആരോപണങ്ങളുടെ നിജസ്ഥിതി അറിയാതെ തന്നെ ക്രൂശിക്കുകയായിരുന്നെന്നും വേണുഗോപാല് പറഞ്ഞു. അവര് എഴുതി തയ്യാറാക്കിയ കത്തുകള് ഒന്നല്ല. കോടതിയില് നേരിട്ട് കൊടുത്ത കത്തും പോലീസിന് കൊടുത്ത മൊഴികളുമുണ്ടെന്നാണ് വാര്ത്തകള് വന്നത്. ഒരു കത്ത് പരിഗണിക്കാമെന്നും മറ്റൊന്ന് പരിഗണിക്കാനാകില്ലെന്നും റിപ്പോര്ട്ടില് പറയുന്നു. അതെങ്ങനെ സാധ്യമാകുമെന്ന് വേണുഗോപാല് ചോദിക്കുന്നു.
 | 

സോളാര്‍ കേസില്‍ നീതി കിട്ടിയില്ലെന്ന് കെ.സി.വേണുഗോപാല്‍

ആലപ്പുഴ: സോളാര്‍ കേസില്‍ തനിക്ക് നീതി കിട്ടിയില്ലെന്ന് കെ.സി.വേണുഗോപാല്‍. ആരോപണങ്ങളുടെ നിജസ്ഥിതി അറിയാതെ തന്നെ ക്രൂശിക്കുകയായിരുന്നെന്നും വേണുഗോപാല്‍ പറഞ്ഞു. അവര്‍ എഴുതി തയ്യാറാക്കിയ കത്തുകള്‍ ഒന്നല്ല. കോടതിയില്‍ നേരിട്ട് കൊടുത്ത കത്തും പോലീസിന് കൊടുത്ത മൊഴികളുമുണ്ടെന്നാണ് വാര്‍ത്തകള്‍ വന്നത്. ഒരു കത്ത് പരിഗണിക്കാമെന്നും മറ്റൊന്ന് പരിഗണിക്കാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതെങ്ങനെ സാധ്യമാകുമെന്ന് വേണുഗോപാല്‍ ചോദിക്കുന്നു.

വേണുഗോപാല്‍ സരിതയെ ബലാല്‍സംഗം ചെയ്‌തെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെയടിസ്ഥാനത്തിലാണ് വിശദീകരണം. ആരോപണങ്ങള്‍ ഉന്നയിക്കുന്നതല്ലാതെ തെളിവുകള്‍ ഒന്നും ഹാജരാക്കിയിട്ടില്ലെന്നും ടെലഫോണ്‍ രേഖകളെക്കുറിച്ച് പറയുന്നതല്ലാതെ നിഗമനങ്ങളിലോ ശുപാര്‍ശകളിലോ കണ്ടെത്തലുകള്‍ ഒന്നുമില്ലെന്നും ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വേണുഗോപാല്‍ പറഞ്ഞു.