കേരള ക്രിക്കറ്റ് അസോസിയേഷന്‍ നേതൃത്വത്തില്‍ അഴിച്ചുപണി; ടി.സി.മാത്യു പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു

കേരള ക്രിക്കറ്റ് അസോസിയേഷന് തലപ്പത്ത് അഴിച്ചുപണി. ടി.സി.മാത്യു പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു. സെക്രട്ടറി സ്ഥാനത്തുനിന്ന് അനന്തനാരായണനും രാജിവെച്ചു. ലോധ കമ്മിറ്റി റിപ്പോര്ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. റിപ്പോര്ട്ട് നടപ്പാക്കാന് വിസമ്മതിച്ചതിനേത്തുടര്ന്ന് ബിസിസിഐ അധ്യക്ഷന് അനുരാഗ് താക്കൂറിനെ സുപ്രീം കോടതി നീക്കം ചെയ്തിരുന്നു.
 | 

കേരള ക്രിക്കറ്റ് അസോസിയേഷന്‍ നേതൃത്വത്തില്‍ അഴിച്ചുപണി; ടി.സി.മാത്യു പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്‍ തലപ്പത്ത് അഴിച്ചുപണി. ടി.സി.മാത്യു പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു. സെക്രട്ടറി സ്ഥാനത്തുനിന്ന് അനന്തനാരായണനും രാജിവെച്ചു. ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വിസമ്മതിച്ചതിനേത്തുടര്‍ന്ന് ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് താക്കൂറിനെ സുപ്രീം കോടതി നീക്കം ചെയ്തിരുന്നു.

എഴുപത് വയസിനു മുകളില്‍ പ്രായമുള്ളവര്‍, മന്ത്രിമാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, തുടര്‍ച്ചയായി 9 വര്‍ഷം ഭാരവാഹിത്വത്തില്‍ ഇരിന്നിട്ടുള്ളവര്‍, ശിക്ഷകള്‍ക്ക് വിധേയരായിട്ടുള്ളവര്‍ എന്നിവരെ അസോസിയേഷന്‍ ഭരണസിമിതികളില്‍ ഉള്‍പ്പെടുത്തരുതെന്നാണ് നിര്‍ദേശം. ഇതനുസരിച്ചാണ് ഭാരവാഹികള്‍ സ്ഥാനമൊഴിഞ്ഞത്.

ബി.വിനോദാണ് കെസിഎയുടെ പുതിയ പ്രസിഡന്റ്. നിലവില്‍ ട്രഷററായ ജയേഷ് ജോര്‍ജ് സെക്രട്ടറിയായി ചുമതലയേല്‍ക്കും. വൈസ്പ്രസിഡന്റുമാരായ ടി.ആര്‍. ബാലകൃഷ്ണന്‍, എസ്.ഹരിദാസ്, റോങ്ക്‌ളിന്‍ ജോര്‍ജ്, സുനില്‍ കോശി ജോര്‍ജ് എന്നിവരും ഭരണസമിതിയില്‍ നിന്ന് സ്ഥാനമൊഴിഞ്ഞു.