ബിഷപ്പിന്റെ അറസ്റ്റ് വേദനാജനകമെന്ന് കെസിബിസി; കന്യാസ്ത്രീ സമരം സഭയെ സ്‌നേഹിക്കുന്നവരെ വേദനിപ്പിച്ചു

മിഷണറീസ് ഓഫ് ജീസസ് സന്യാസസഭയിലെ അംഗമായ ഒരു സന്യാസിനി നല്കിയ പരാതിയില് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്ത സംഭവം കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം വേദനാജനകമാണെന്ന് കെസിബിസി. ഇത്തരം കാര്യങ്ങള് സംഭവിക്കാന് ഇടയായതില് ഖേദിക്കുന്നുവെന്നും കെസിബിസി വാര്ത്താക്കുറിപ്പില് അറിയിച്ചു. കോടതിയില് സത്യം തെളിയിക്കപ്പെടുമെന്നും കുറ്റാരോപിതന് തന്റെ നിരപരാധിത്വം തെളിയിക്കാന് അവസരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും കെസിബിസി പറയുന്നു.
 | 

ബിഷപ്പിന്റെ അറസ്റ്റ് വേദനാജനകമെന്ന് കെസിബിസി; കന്യാസ്ത്രീ സമരം സഭയെ സ്‌നേഹിക്കുന്നവരെ വേദനിപ്പിച്ചു

കൊച്ചി: മിഷണറീസ് ഓഫ് ജീസസ് സന്യാസസഭയിലെ അംഗമായ ഒരു സന്യാസിനി നല്‍കിയ പരാതിയില്‍ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്ത സംഭവം കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം വേദനാജനകമാണെന്ന് കെസിബിസി. ഇത്തരം കാര്യങ്ങള്‍ സംഭവിക്കാന്‍ ഇടയായതില്‍ ഖേദിക്കുന്നുവെന്നും കെസിബിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കോടതിയില്‍ സത്യം തെളിയിക്കപ്പെടുമെന്നും കുറ്റാരോപിതന് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ അവസരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും കെസിബിസി പറയുന്നു.

കുറ്റം തെളിയിക്കപ്പെട്ടാല്‍ കുറ്റവാളിക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറയുന്ന പ്രസ്താവന പക്ഷേ കന്യാസ്ത്രീ സമരത്തെ തള്ളുന്നു. ഏതു കാരണത്തിന്റെ പേരിലായാലും ചില വൈദികരും കന്യാസ്ത്രീകളും ചേര്‍ന്ന് കത്തോലിക്കാ സഭയെയും സഭാധികാരികളെയും കൂദാശകളെപ്പോലും പരസ്യമായി അവഹേളിക്കാന്‍ സഭയുടെ ശത്രുക്കള്‍ക്ക് അവസരം ലഭിക്കുന്ന വിധം വഴിവക്കില്‍ സമരം ചെയ്തത് കത്തോലിക്കാസഭയെ സ്‌നേഹിക്കുന്നവരെയെല്ലാം വേദനിപ്പിച്ചുവെന്നും സമരത്തില്‍ പങ്കെടുത്ത കന്യാസ്ത്രീകളും വൈദികരും സഭയുടെ താല്‍പര്യങ്ങള്‍ക്കും സന്യാസ നിയമങ്ങള്‍ക്കും എതിരാണെന്നും കെസിബിസി പറയുന്നു.

ഒരു ബിഷപ്പിന് നേരെ ഉണ്ടായ ആരോപണത്തില്‍ മറ്റു വൈദികരെയും സഭയെയും ആക്രമിക്കുന്നത് ശരിയല്ല. ആരോപണവിധേയന്റെയും ആരോപണം ഉന്നയിച്ച വ്യക്തിയുടെയും മനുഷ്യാന്തസ്സിനെ അവഹേളിക്കുന്നതിന് ബോധപൂര്‍വം നടത്തുന്ന ശ്രമങ്ങള്‍ നീതിക്കും മനുഷ്യത്വത്തിനും നിരക്കുന്നതല്ലെന്നും വാര്‍ത്താക്കുറിപ്പ് പറയുന്നു.