ഫുട്‌ബോള്‍ വാങ്ങാന്‍ യോഗം ചേര്‍ന്ന കുട്ടികളെ കൊച്ചിയിലേക്ക് ക്ഷണിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്

ഇവര്ക്ക് സ്വപ്നതുല്യമായ ഒരു വാഗ്ദാനം നല്കിയിരിക്കുകയാണ് കേരളത്തിന്റെ ഐഎസ്എല് ടീമായ കേരള ബ്ലാസ്റ്റേഴ്സ്.
 | 
ഫുട്‌ബോള്‍ വാങ്ങാന്‍ യോഗം ചേര്‍ന്ന കുട്ടികളെ കൊച്ചിയിലേക്ക് ക്ഷണിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഫുട്‌ബോള്‍ വാങ്ങുന്നതിനായി യോഗം ചേര്‍ന്ന കുട്ടിക്കൂട്ടമായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ചത്. സുശാന്ത് നിലമ്പൂരിന്റെ ഫെയിസ്ബുക്ക് ലൈവിലൂടെ വൈറലായി മാറിയ ഈ കുട്ടി ഫുട്‌ബോള്‍ ടീമിന് ചലച്ചിത്ര താരം ഉണ്ണി മുകുന്ദന്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഫുട്‌ബോളുകള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ഇവര്‍ക്ക് സ്വപ്‌നതുല്യമായ ഒരു വാഗ്ദാനം നല്‍കിയിരിക്കുകയാണ് കേരളത്തിന്റെ ഐഎസ്എല്‍ ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സ്.

ഫുട്‌ബോള്‍ വാങ്ങാന്‍ യോഗം ചേര്‍ന്ന കുട്ടികളെ കൊച്ചിയിലേക്ക് ക്ഷണിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്

കലൂരിലേക്ക് ഈ കുട്ടി ബ്ലാസ്റ്റേഴ്‌സിനെ ക്ഷണിക്കുകയാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു. ലക്ഷ്യം നേടുന്നതിനായുള്ള ഇവരുടെ ആഗ്രഹം തങ്ങള്‍ക്ക് പ്രചോദനമാകുകയാണെന്നും ഇവര്‍ക്ക് അര്‍ഹമായത് നല്‍കുമെന്നും ബ്ലാസ്‌റ്റേഴ്‌സ് അറിയിക്കുന്നു. ഉടന്‍ കാണാമെന്ന് പറഞ്ഞാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഫെയിസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.