തലസ്ഥാനം സമരമുഖം

സമരമുഖത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ബജറ്റ് ഇന്ന്. ധനമന്ത്രി കെ.എം.മാണിതന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് സർക്കാറും അതിന് അനുവദിക്കില്ലെന്ന് പ്രതിപക്ഷവും ഉറപ്പിച്ചതോടെ അന്തരീക്ഷമാകെ പിരിമുറുക്കത്തിലാണ്. പതിനായിരക്കണക്കിന് എൽഡിഎഫ് പ്രവർത്തകരാണ് സഭയുടെ പുറത്ത് സമരമുഖത്തുള്ളത്.
 | 
തലസ്ഥാനം സമരമുഖം

 

തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ ശക്തമായ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ബജറ്റ് ഇന്ന്.
ധനമന്ത്രി കെ.എം.മാണിതന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് സർക്കാറും അതിന് അനുവദിക്കില്ലെന്ന് പ്രതിപക്ഷവും ഉറപ്പിച്ചതോടെ അന്തരീക്ഷമാകെ പിരിമുറുക്കത്തിലാണ്. പതിനായിരക്കണക്കിന് എൽഡിഎഫ് പ്രവർത്തകരാണ് സഭയുടെ പുറത്ത് സമരമുഖത്തുള്ളത്.

പ്രതിപക്ഷം ഇന്നലെ തന്നെ വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിൽ സഭയ്ക്കകത്തുണ്ട്. മാണിയെ ഏതുവിധേനയും ബജറ്റ് മേശപ്പുറത്ത് വയ്ക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. സഭാഹാളിലേക്ക് എത്തുന്ന മാണിയെ വനിതാ എംഎൽഎമാർ തടയും. അതിനാൽ കൂടുതൽ വനിത വാച്ച് ആന്റ് വാർഡുമാര നിയോഗിച്ചിട്ടുണ്ട്. മാണിക്ക് ചുറ്റും വനിത വാച്ച് ആന്റ് വാർഡിന്റെ അധിക സംരക്ഷണമുണ്ട്.

കെ.എം.മാണിയടക്കമുള്ള മന്ത്രിമാർ നിയമസഭയിൽത്തന്നെ വ്യാഴാഴ്ച രാത്രി താമസിക്കുന്നത്. ഭരണപക്ഷത്തെ മിക്ക എം.എൽ.എ.മാരും നിയമസഭാഹാളിലും മന്ത്രിമാരുടെ മുറികളിലുമായി കഴിച്ചുകൂട്ടുകയാണ്. മുഖ്യമന്ത്രി രാവിലെയാണ് എത്തിയത്.

നിയമസഭയ്ക്കു പുറത്തു കെ.എം. മാണിയെ തടയുമെന്ന പ്രഖ്യാപനവുമായി ഇടതുപക്ഷവും യുവമോർച്ചയും ഇന്നലെ ഉച്ചമുതൽ നിയമസഭാ പരിസരങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ട്. നിയമസഭയിലേക്കുള്ള വഴികളുടെയെല്ലാം നിയന്ത്രണം ഇന്നലെ വൈകുന്നേരം മുതൽ പോലീസ് ഏറ്റെടുത്തു. എന്നാൽ, ധനമന്ത്രി ഇന്നലെ പുറത്തിറങ്ങാത്ത സാഹചര്യത്തിൽ ഇനി നിയമസഭയ്ക്കുള്ളിൽ എന്തു നടക്കുമെന്ന ആകാംക്ഷയിലാണു കേരളം.