കേരളം നിപ്പാ വൈറസ് ഭീതിയില്‍; മരണനിരക്ക് ഉയരാന്‍ സാധ്യത; കേന്ദ്ര സംഘം ഇന്നെത്തും

കേരളം നിപ്പാ വൈറസ് ഭീതിയില്. കഴിഞ്ഞ ദിവസങ്ങളിലായി കോഴിക്കോടിനും സമീപ പ്രദേശങ്ങളിലുമായി 16 പനി മരണങ്ങളാണ് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. ഇതില് നാല് പേര് നിപ്പാ വൈറസ് ബാധിച്ചാണ് മരിച്ചതെന്നാണ് ആരോഗ്യവകുപ്പ് നല്കുന്ന സൂചനകള്. വൈറസ് പടര്ന്ന് പിടിക്കാന് സാധ്യതയുള്ളതിനാല് ജനങ്ങള് അതീവ ജാഗ്രത പുലര്ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്ദേശം നല്കിയിട്ടുണ്ട്. സ്ഥിതിഗതികള് വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോട് എത്തും.
 | 

 

കേരളം നിപ്പാ വൈറസ് ഭീതിയില്‍; മരണനിരക്ക് ഉയരാന്‍ സാധ്യത; കേന്ദ്ര സംഘം ഇന്നെത്തും

കോഴിക്കോട്: കേരളം നിപ്പാ വൈറസ് ഭീതിയില്‍. കഴിഞ്ഞ ദിവസങ്ങളിലായി കോഴിക്കോടിനും സമീപ പ്രദേശങ്ങളിലുമായി 16 പനി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ നാല് പേര്‍ നിപ്പാ വൈറസ് ബാധിച്ചാണ് മരിച്ചതെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന സൂചനകള്‍. വൈറസ് പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോട് എത്തും.

വൈറസ് ബാധിത പ്രദേശങ്ങളായ കോഴിക്കോടും മലപ്പുറവും കേന്ദ്ര മെഡിക്കല്‍ സംഘം ഇന്ന് സന്ദര്‍ശിക്കുമെന്നു കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം അറിയിച്ചു. നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി) ഡയറക്ടര്‍ ഡോ. സുജീത് കെ.സിങ്ങാണ് സംഘത്തലവന്‍. എന്‍സിഡിസിയിലെ എപിഡെമിയോളജി ചീഫ് ഡോ. എസ്.കെ.ജയിന്‍, ഇഎംആര്‍ ഡയറക്ടര്‍ ഡോ. പി.രവീന്ദ്രന്‍, സൂനോസിസ് ഡയറക്ടര്‍ ഡോ. നവീന്‍ ഗുപ്ത എന്നിവരെ കൂടാതെ റസ്പിറേറ്ററി ഫിസിഷ്യന്‍, ന്യൂറോ ഫിസിഷ്യന്‍, അനിമല്‍ ഹസ്ബന്‍ഡറി വിദഗ്ധന്‍ തുടങ്ങിയവരും സംഘത്തിലുണ്ട്.

കോഴിക്കോടിനടുത്തുള്ള ചങ്ങരോത്ത് എന്ന സ്ഥലത്തുള്ള സഹോദരങ്ങളിലാണ് ആദ്യമായി വൈറസ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവര്‍ മരണപ്പെടുകയും ചെയ്തു. ഇവരെ ചികിത്സിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്‌സ് ലിനി പുതുശേരി (31)യും വൈറസ് ബാധയേറ്റ് മരണപ്പെട്ടിരുന്നു. വൈറസ് ബാധയേറ്റ് മരിച്ചവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിട്ടില്ല. ഇവരെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. വിദഗ്ദ്ധ സംഘത്തോടപ്പം ആരോഗ്യമന്ത്രി കെ.കെ ശൈലജയും വൈറസ് ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.