ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍; പേരു വിവരങ്ങള്‍ സമര്‍പ്പിച്ചു

ശബരിമലയില് ഇതുവരെ 51 യുവതികള് കയറിയെന്ന് സര്ക്കാര് സുപ്രീം കോടതിയില്. യുവതികള്ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കു ശേഷമുള്ള കണക്കാണ് കേരളം സമര്പ്പിച്ചത്. ഇതാദ്യമായാണ് വിശദമായ പട്ടിക സര്ക്കാര് പുറത്തു വിടുന്നത്. സംരക്ഷണം നല്കണമെന്നാവശ്യപ്പെട്ട ബിന്ദുവും കനകദുര്ഗ്ഗയും നല്കിയ ഹര്ജി പരിഗണിച്ചപ്പോളാണ് ഈ കണക്കുകള് സര്ക്കാല് നല്കിയത്.
 | 
ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍; പേരു വിവരങ്ങള്‍ സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ശബരിമലയില്‍ ഇതുവരെ 51 യുവതികള്‍ കയറിയെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കു ശേഷമുള്ള കണക്കാണ് കേരളം സമര്‍പ്പിച്ചത്. ഇതാദ്യമായാണ് വിശദമായ പട്ടിക സര്‍ക്കാര്‍ പുറത്തു വിടുന്നത്. സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട ബിന്ദുവും കനകദുര്‍ഗ്ഗയും നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോളാണ് ഈ കണക്കുകള്‍ സര്‍ക്കാല്‍ നല്‍കിയത്.

സന്നിധാനത്തെത്തിയ യുവതികളില്‍ കൂടുതല്‍ പേരും ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇവരുടെ പേരും ആധാര്‍ രേഖകളുള്‍പ്പെടെയുള്ള വിശദാംശങ്ങളുമടങ്ങിയ പട്ടികയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനു മുന്നില്‍ സമര്‍പ്പിച്ചത്. മുതിര്‍ന്ന അഭിഭാഷകനായ വിജയ് ഹന്‍സരിയയാണ് സംസ്ഥാനസര്‍ക്കാരിന് വേണ്ടി ഹാജരായത്.

അതേസമയം സര്‍ക്കാര്‍ കളവു പറയുകയാണെന്ന് എതിര്‍ഭാഗം വാദിച്ചു. എത്ര പേര്‍ ശബരിമലയില്‍ കയറിയെന്നത് കോടതിയെ ബാധിക്കുന്ന കാര്യമല്ലെന്ന് കോടതിയും വ്യക്തമാക്കി.

ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍; പേരു വിവരങ്ങള്‍ സമര്‍പ്പിച്ചു ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍; പേരു വിവരങ്ങള്‍ സമര്‍പ്പിച്ചു