പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സ്വതന്ത്രനെന്ന് ജോസഫ്; രണ്ടില നല്‍കില്ല

പാലായിലെ യുഡിഎഫ് സ്ഥാനാര്ത്ഥി സ്വതന്ത്രനാണെന്ന് കേരള കോണ്ഗ്രസ് നേതാവ് പി.ജെ.ജോസഫ്.
 | 
പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സ്വതന്ത്രനെന്ന് ജോസഫ്; രണ്ടില നല്‍കില്ല

കോട്ടയം: പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സ്വതന്ത്രനാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫ്. ആ നിലയ്ക്ക് സ്ഥാനാര്‍ത്ഥിയായ ജോസ് ടോമിനെ പിന്തുണയ്ക്കും. എന്നാല്‍ പാര്‍ട്ടി ചിഹ്നമായ രണ്ടില നല്‍കാന്‍ കഴിയില്ലെന്നും ജോസഫ് വ്യക്തമാക്കി. ജോസ് ടോമിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പ് വെക്കില്ലെന്നും ജോസഫ് പറഞ്ഞു.

ജോസ് ടോം പുലിക്കുന്നേല്‍ ചിഹ്നം ആവശ്യപ്പെട്ടിട്ടില്ല. യുഡിഎഫ് സ്വതന്ത്രനായാണ് അദ്ദേഹം മത്സരിക്കുന്നത്. അതുകൊണ്ട് തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കുമെന്നും സഹകരിക്കുമെന്നും ജോസഫ് പറഞ്ഞു. ചിഹ്നം ആവശ്യപ്പെട്ട് ജോസ് കെ. മാണി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത് ഫ്രോഡ് പരിപാടിയാണെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.

ചിഹ്നം ലഭിക്കാത്തതിനാല്‍ ജോസ് ടോം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായും സ്വതന്ത്രനായും പത്രിക നല്‍കിയേക്കുമെന്നാണ് വിവരം. ചിഹ്നം അനുവദിച്ച് കത്ത് നല്‍കേണ്ടത് ജോസഫ് ആണെന്ന് വന്നാല്‍ സ്ഥാനാര്‍ത്ഥിത്വം പ്രതിസന്ധിയിലായേക്കാമെന്നതിനാലാണ് സ്വതന്ത്രനായും പത്രിക നല്‍കുന്നത്.