പി.സി ജോർജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും നീക്കുന്നു

പി.സി ജോർജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും നീക്കുന്നതായി സൂചന. ജോർജ്ജിനെ ഒഴിവാക്കി കേരളാ കോൺഗ്രസ് പാർട്ടി എം.എൽ.എമാർ തിരുവനന്തപുരത്ത് യോഗം ചേർന്നു. പി.സി.ജോർജിനെതിരെ നടപടി വേണമെന്ന് എം.എൽ.എമാർ യോഗത്തിൽ ആവശ്യപ്പെട്ടു. നടപടിയെടുത്തില്ലെങ്കിൽ പാർട്ടിയുടെ കെട്ടുറപ്പും വിശ്വാസ്യതയും നഷ്ടപ്പെടുമെന്നും എംഎൽഎമാർ പറഞ്ഞു. എന്നാൽ പി.ജെ.ജോസഫ് വിഭാഗം യോഗത്തിൽ നിശബ്ദത പാലിച്ചു.
 | 
പി.സി ജോർജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും നീക്കുന്നു

തിരുവനന്തപുരം: പി.സി ജോർജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും നീക്കുന്നതായി സൂചന. ജോർജ്ജിനെ ഒഴിവാക്കി കേരളാ കോൺഗ്രസ് പാർട്ടി എം.എൽ.എമാർ തിരുവനന്തപുരത്ത് യോഗം ചേർന്നു. പി.സി.ജോർജിനെതിരെ നടപടി വേണമെന്ന് എം.എൽ.എമാർ യോഗത്തിൽ ആവശ്യപ്പെട്ടു. നടപടിയെടുത്തില്ലെങ്കിൽ പാർട്ടിയുടെ കെട്ടുറപ്പും വിശ്വാസ്യതയും നഷ്ടപ്പെടുമെന്നും എംഎൽഎമാർ പറഞ്ഞു. എന്നാൽ പി.ജെ.ജോസഫ് വിഭാഗം യോഗത്തിൽ നിശബ്ദത പാലിച്ചു.

ഇന്നത്തെ യോഗത്തിന്റെ തീരുമാനപ്രകാരം ജോർജിനോട് ഇന്നോ നാളെയോ സ്ഥാനമൊഴിയാൻ ആവശ്യപ്പെടുമെന്നാണ് സൂചന. യോഗത്തിന് ശേഷം കെഎം മാണിയും പിജെ ജോസഫും ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി.