കേരള കോണ്‍ഗ്രസ് സെക്യുലര്‍ പ്രഖ്യാപനം ഇന്ന്

കേരള കോണ്ഗ്രസ് സെക്യുലര് പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്കുണ്ടാകുമെന്ന് ടി. എസ്. ജോണ് മാധ്യമങ്ങളോട്. ഇന്ന് കൊച്ചിയില് വച്ചായിരിക്കും രൂപീകരണ പ്രഖ്യാപനം. എല്ലാ ജില്ലാ കമ്മിറ്റികളേയും ഇന്ന് പ്രഖ്യാപിക്കും. ജില്ലാ കമ്മിറ്റികളും ഇന്ന് നിലവില് വരും. പി. സി. ജോര്ജ് എപ്പോള് വേണമെങ്കിലും പാര്ട്ടിയില് ചേരാമെന്നും മുതിര്ന്ന നേതാവായ ജോണ് വ്യക്തമാക്കി.
 | 

കേരള കോണ്‍ഗ്രസ് സെക്യുലര്‍ പ്രഖ്യാപനം ഇന്ന്

കൊച്ചി: കേരള കോണ്‍ഗ്രസ് സെക്യുലര്‍ പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്കുണ്ടാകുമെന്ന് ടി. എസ്. ജോണ്‍ മാധ്യമങ്ങളോട്. ഇന്ന് കൊച്ചിയില്‍ വച്ചായിരിക്കും രൂപീകരണ പ്രഖ്യാപനം. എല്ലാ ജില്ലാ കമ്മിറ്റികളേയും ഇന്ന് പ്രഖ്യാപിക്കും. ജില്ലാ കമ്മിറ്റികളും ഇന്ന് നിലവില്‍ വരും. പി. സി. ജോര്‍ജ് എപ്പോള്‍ വേണമെങ്കിലും പാര്‍ട്ടിയില്‍ ചേരാമെന്നും മുതിര്‍ന്ന നേതാവായ ജോണ്‍ വ്യക്തമാക്കി.

പാര്‍ട്ടി പുനരുജ്ജീവിപ്പിച്ചു മുന്നോട്ടു പോകും. കേരള കോണ്‍ഗ്രസ് എമ്മില്‍ ഏകാധിപത്യമാണ് നലവിലുള്ളതെന്നും ജോണ്‍ പറഞ്ഞു. പാര്‍ട്ടി യോഗം ചേര്‍ന്നല്ല തോമസ് ഉണ്ണിയാടനെ ചീഫ് വിപ്പായി തെരഞ്ഞെടുത്തത്.

മാണി അഴിമതിക്കാരനല്ലെന്നു പറഞ്ഞ പി. സി. തോമസിന്റെ മനംമാറ്റത്തിന് കാരണം വ്യക്തമാക്കണം. കച്ചിത്തുരുമ്പ് കിട്ടിയാലും പിടിക്കാന്‍ നോക്കിനില്‍ക്കുകയാണ് പി. സി. തോമസെന്നും ജോണ്‍ പറഞ്ഞു.