കൈക്കൂലി ആരോപണം: നിയമപരമായി നേരിടുമെന്ന് കേരളാ കോൺഗ്രസ്

കെ.എം മാണിക്കെതിരെ ഉയർന്ന കൈക്കൂലി ആരോപണങ്ങളെ നിയമപരമായി നേരിടാൻ കേരളാ കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചു. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഇതിനോട് പാർട്ടി ഒറ്റക്കെട്ടായി പോരാടുമെന്നും പി.ജെ ജോസഫ് പറഞ്ഞു. ആരോപണം ഉയരാനിടയായ സാഹചര്യത്തെ കുറിച്ച് പാർട്ടി അന്വേഷിക്കുമെന്നും, അവ ഉന്നയിച്ച ആൾ തെളിവുകളുമായി നേരിട്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു.
 | 
കൈക്കൂലി ആരോപണം: നിയമപരമായി നേരിടുമെന്ന് കേരളാ കോൺഗ്രസ്


കോട്ടയം: 
കെ.എം മാണിക്കെതിരെ ഉയർന്ന കൈക്കൂലി ആരോപണങ്ങളെ നിയമപരമായി നേരിടാൻ കേരളാ കോൺഗ്രസ് (എം) നേതൃയോഗം തീരുമാനിച്ചു. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഇതിനോട് പാർട്ടി ഒറ്റക്കെട്ടായി പോരാടുമെന്നും പി.ജെ ജോസഫ് പറഞ്ഞു. ആരോപണം ഉയരാനിടയായ സാഹചര്യത്തെ കുറിച്ച് പാർട്ടി അന്വേഷിക്കുമെന്നും, അവ ഉന്നയിച്ച ആൾ തെളിവുകളുമായി നേരിട്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു.

ആരോപണങ്ങൾക്ക് പിന്നിൽ കൃത്യമായ രാഷ്ട്രീയ ഗൂഡാലോചനയുണ്ട്. മാണിക്കെതിരെ ചില കേന്ദ്രങ്ങൾ മനപ്പൂർവം ഉന്നയിച്ച ആരോപണങ്ങളാണ്. വിഷയത്തിൽ മുഖ്യമന്ത്രിയുടെയും കെപിസിസി പ്രസിഡന്റിന്റെയും പ്രസ്താവനകൾ സ്വാഗതാർഹമാണന്നും നേതാക്കൾ പറഞ്ഞു.

സംസ്ഥാനത്തെ പൂട്ടിയ ബാറുകൾ തുറക്കാൻ വേണ്ടി മാണി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടുവെന്ന് ആരോപണം. ബാർ അസോസിയേഷൻ പ്രതിനിധി ബിജു രമേശാണ് അഴിമതി ആരോപണവുമായി രംഗത്തെത്തിയത്. ഇതിൽ ഒരു കോടി രൂപ പാലായിലെ മാണിയുടെ വീട്ടിൽ വച്ച് കൈമാറിയെന്നും ഇക്കാര്യം തെളിയിക്കാൻ നുണ പരിശോധനക്ക് തയ്യാറാണെന്നും ബിജു രമേശ് പറഞ്ഞിരുന്നു.

എന്നാൽ തനിക്കെതിരെയുള്ള ആരോപണത്തിനു പിന്നിൽ ഗൂഢാലോചനയാണെന്ന് കെ.എം മാണി നേരത്തെ പറഞ്ഞിരുന്നു. മാണിക്ക് പിന്തുണ പ്രഖ്യാപിച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും രംഗത്തെത്തിയിരുന്നു.