ആദ്യ ഫലസൂചനകളില്‍ ഇടതു തരംഗം; മൂന്നിടത്ത് ബിജെപി ലീഡ്

നിയമസഭാ തെരഞ്ഞെടുപ്പില് വോട്ടെണ്ണല് പുരോഗമിക്കുമ്പോള് എല്ഡിഎഫിന് വ്യക്തമായ ലീഡ്
 | 
ആദ്യ ഫലസൂചനകളില്‍ ഇടതു തരംഗം; മൂന്നിടത്ത് ബിജെപി ലീഡ്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍ഡിഎഫിന് വ്യക്തമായ ലീഡ്. 89 മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. 48 ഇടങ്ങളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. മൂന്ന് മണ്ഡലങ്ങളില്‍ ബിജെപിക്കാണ് ലീഡ്. പാലക്കാട് ഇ.ശ്രീധരന്‍, നേമത്ത് കുമ്മനം രാജശേഖരന്‍, തൃശൂരില്‍ സുരേഷ് ഗോപി എന്നിവരാണ് ലീഡ് ചെയ്യുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ മത്സരിക്കുന്ന കോന്നി, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളില്‍ മൂന്നാം സ്ഥാനത്താണ്. പാലായില്‍ ലീഡ് മാറിമറിയുകയാണ്. ജോസ് കെ.മാണിയും മാണി സി. കാപ്പനും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. തവനൂരില്‍ ഫിറോസ് കുന്നംപറമ്പില്‍ ലീഡ് നിലനിര്‍ത്തുന്നു. കെ.ടി.ജലീലിന് ഒരു ഘട്ടത്തില്‍ പോലും മുന്നിലെത്താന്‍ സാധിച്ചിട്ടില്ല.