ജയസൂര്യയും സൗബിനും മികച്ച നടന്‍മാര്‍; സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാന ചലച്ചിത്ര അവാര്ഡുകള് പ്രഖ്യാപിച്ചു. ജയസൂര്യയും സൗബിന് ഷാഹിറും മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട്ടു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഒരു ഞായറാഴ്ചയാണ് മികച്ച ചിത്രം. ശ്യാമപ്രസാദ് തന്ന മികച്ച സംവിധായകന് ജോസഫിലെ അഭിനയത്തിന് ജോജു ജോസഫ് മികച്ച സ്വഭാവ നടനായി തെരഞ്ഞെടുക്കപ്പെട്ടു.
 | 
ജയസൂര്യയും സൗബിനും മികച്ച നടന്‍മാര്‍; സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജയസൂര്യയും സൗബിന്‍ ഷാഹിറും മികച്ച നടന്‍മാരായി തെരഞ്ഞെടുക്കപ്പെട്ടു. നിമിഷ സജയനാണ് മികച്ച നടി. ശ്യാമപ്രസാദ് ആണ് മികച്ച സംവിധായകന്‍. ജോസഫിലെ അഭിനയത്തിന് ജോജു ജോസഫ് മികച്ച സ്വഭാവ നടനായി തെരഞ്ഞെടുക്കപ്പെട്ടു. സുഡാനി ഫ്രം നൈജീരിയയിലൂടെ സക്കറിയ, മുഹ്‌സിന്‍ പെരാരി എന്നിവര്‍ മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം നേടി. ഷെരീഫ് സി. സംവിധാനം ചെയ്ത കാന്തന്‍ ദി ലവര്‍ ഓഫ് കളര്‍ ആണ് മികച്ച ചിത്രം.

സുഡാനിയിലെ പ്രകടനത്തിന് സാവിത്രി ശ്രീധരന്‍, സരസ ബാലുശേരി എന്നിവര്‍ക്ക് മികച്ച സ്വഭാവ നടിമാര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചു. സക്കറിയയാണ് മികച്ച നവാഗത സംവിധായകന്‍. ജോയ് മാത്യും മികച്ച കഥാകൃത്തായും, കെ.യു മോഹനന്‍ മികച്ച ഛായാഗ്രാഹകനായും തെരഞ്ഞെടുക്കപ്പെട്ടു. മാസ്റ്റര്‍ മിഥുന്‍ ബാലനടന്റെയും അബദി ആദി ബാലനടിയുടെയും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി.

വിശാല്‍ ഭരദ്വാജാണ് മികച്ച സംഗീത സംവിധായകന്‍ (ചിത്രം: കാര്‍ബണ്‍). ആമി എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് ബിജിബാല്‍ പുരസ്‌കാരം നേടി. വിജയ് യേശുദാസ് മികച്ച ഗായകനായും ശ്രേയ ഘോഷാല്‍ മികച്ച ഗായികയായും തെരഞ്ഞെടുക്കപ്പെട്ടു.