തുലാവര്‍ഷം സംസ്ഥാനത്ത് കനത്ത നാശം വിതയ്ക്കുമെന്ന് മുന്നറിയിപ്പ്; ഉരുള്‍പ്പൊട്ടലിന് സാധ്യത

പ്രളയക്കെടുതിയില് നിന്ന് മുക്തമാവും മുന്പ് സംസ്ഥാനത്ത് വീണ്ടും മഴക്കെടുതിയുണ്ടാകുമെന്ന് ഭൂവിനിയോഗ ബോര്ഡിന്റെ മുന്നറിയിപ്പ്. തുലാവര്ഷത്തിന്റെ ആരംഭം മുതല്ക്കെ ഉരുള്പ്പൊട്ടലുണ്ടാകാനുള്ള സാധ്യതയുള്ളതായി ബോര്ഡ് ചൂണ്ടിക്കാണിക്കുന്നു. അപകട സാധ്യത കൂടുതലുള്ള പ്രദേശങ്ങള് കണ്ടെത്തിയില്ലെങ്കില് വലിയ ദുരന്തത്തിനാവും കേരളം സാക്ഷ്യം വഹിക്കുകയെന്നും മുന്നറിയിപ്പില് പറയുന്നു.
 | 

തുലാവര്‍ഷം സംസ്ഥാനത്ത് കനത്ത നാശം വിതയ്ക്കുമെന്ന് മുന്നറിയിപ്പ്; ഉരുള്‍പ്പൊട്ടലിന് സാധ്യത

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്ന് മുക്തമാവും മുന്‍പ് സംസ്ഥാനത്ത് വീണ്ടും മഴക്കെടുതിയുണ്ടാകുമെന്ന് ഭൂവിനിയോഗ ബോര്‍ഡിന്റെ മുന്നറിയിപ്പ്. തുലാവര്‍ഷത്തിന്റെ ആരംഭം മുതല്‍ക്കെ ഉരുള്‍പ്പൊട്ടലുണ്ടാകാനുള്ള സാധ്യതയുള്ളതായി ബോര്‍ഡ് ചൂണ്ടിക്കാണിക്കുന്നു. അപകട സാധ്യത കൂടുതലുള്ള പ്രദേശങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ വലിയ ദുരന്തത്തിനാവും കേരളം സാക്ഷ്യം വഹിക്കുകയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇത്തവണത്തെ തുലാവര്‍ഷ മഴ ശരിയായ രീതിയില്‍ സംഭരിച്ചില്ലെങ്കില്‍ കേരളം സമാനതകളില്ലാത്ത വരള്‍ച്ചയെ നേരിടേണ്ടി വരും. തുലാവര്‍ഷത്തിന്റെ ആരംഭം മുതല്‍ തന്നെ ഉരുള്‍പ്പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടതുണ്ട്. ഇല്ലെങ്കില്‍ സംസ്ഥാനം മറ്റൊരു ദുരന്തത്തിന് കൂടി സാക്ഷിയാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഈ മാസം 21 മുതല്‍ കേരളത്തില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. കേരളത്തിലെ നദികളിലെ ജലനിരപ്പ് താഴുന്നതിന് കാരണം വരളച്ചയല്ലെന്ന് നേരത്തെ ഭൂവിനിയോഗ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. പ്രളയത്തിന് ശേഷം ഇത്തരം പ്രതിഭാസങ്ങള്‍ സ്വഭാവികമാണെന്നായിരുന്നു ബോര്‍ഡിന്റെ കണ്ടെത്തല്‍.