നദിക്കരകളില്‍ നിന്ന് സെല്‍ഫിയെടുത്ത് ആഘോഷിക്കരുത്; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

കൊച്ചി: വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളില് നിന്ന് സെല്ഫിയാഘോഷങ്ങള് പാടില്ലെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. ചുരുക്കം ചിലര് കാഴ്ച കാണാനും സെല്ഫി എടുക്കാനുമുള്ള അവസരമാക്കി ഇതിനെ മാറ്റാന് ശ്രമിക്കുകയാണ്. കാഴ്ച കാണാനും ഫോട്ടോ എടുക്കാനും ഉള്ള എല്ലാ യാത്രകളും നിര്ബന്ധമായും ഒഴിവാക്കണമെന്ന് അത്തരക്കാരോട് ഒരിക്കല് കൂടി അഭ്യര്ത്ഥിക്കുന്നതായി മുഖ്യമന്ത്രി ഫെയിസ്ബുക്കില് കുറിച്ചു. ഇടുക്കി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നിരിക്കുകയാണ്. 1992നേക്കാളും രൂക്ഷമായ പ്രതിസന്ധിയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ ലഭിക്കുമെന്നാണ് കരുതുന്നത്. ജില്ലയുട
 | 

നദിക്കരകളില്‍ നിന്ന് സെല്‍ഫിയെടുത്ത് ആഘോഷിക്കരുത്; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

കൊച്ചി: വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളില്‍ നിന്ന് സെല്‍ഫിയാഘോഷങ്ങള്‍ പാടില്ലെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. ചുരുക്കം ചിലര്‍ കാഴ്ച കാണാനും സെല്‍ഫി എടുക്കാനുമുള്ള അവസരമാക്കി ഇതിനെ മാറ്റാന്‍ ശ്രമിക്കുകയാണ്. കാഴ്ച കാണാനും ഫോട്ടോ എടുക്കാനും ഉള്ള എല്ലാ യാത്രകളും നിര്‍ബന്ധമായും ഒഴിവാക്കണമെന്ന് അത്തരക്കാരോട് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നതായി മുഖ്യമന്ത്രി ഫെയിസ്ബുക്കില്‍ കുറിച്ചു.

ഇടുക്കി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നിരിക്കുകയാണ്. 1992നേക്കാളും രൂക്ഷമായ പ്രതിസന്ധിയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ ലഭിക്കുമെന്നാണ് കരുതുന്നത്. ജില്ലയുട വിവിധ ഭാഗങ്ങളിലായി 14 ഓളം ദുരിതാശ്വാസ ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്.

ഫെയിസ്ബുക്ക് പോസ്റ്റ് വായിക്കാം.

കേരളം സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത രൂക്ഷമായ കാലവര്‍ഷക്കെടുതിയാണ് നേരിടുന്നത്. ജനങ്ങളുടെ ജീവിതം ദു:സ്സഹമാക്കി പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇത്രയധികം ഡാമുകള്‍ നിറഞ്ഞു കവിയുകയും തുറന്നു വിടുകയും ചെയ്തത് അപൂര്‍വ്വമാണ്.

കെടുതി നേരിടാനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങളോട് അനുകൂലമായാണ് പ്രതികരിച്ചത്. എന്നാല്‍ ചുരുക്കം ചിലര്‍ കാഴ്ച കാണാനും സെല്‍ഫി എടുക്കാനുമുള്ള അവസരമാക്കി ഇതിനെ മാറ്റാന്‍ ശ്രമിക്കുകയാണ്. കാഴ്ച കാണാനും ഫോട്ടോ എടുക്കാനും ഉള്ള എല്ലാ യാത്രകളും നിര്‍ബന്ധമായും ഒഴിവാക്കണമെന്ന് അത്തരക്കാരോട് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു.

കേരളം സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത രൂക്ഷമായ കാലവർഷക്കെടുതിയാണ് നേരിടുന്നത്. ജനങ്ങളുടെ ജീവിതം ദു:സ്സഹമാക്കി പല…

Posted by Pinarayi Vijayan on Friday, August 10, 2018