ബാർ കോഴ കേസ്: ബിജു രമേശിനെതിരെ സർക്കാർ ഹൈക്കോടതിയിൽ

ബാർ കോഴ കേസിന്റെ അന്വേഷണം വൈകുന്നതിന് കാരണം പരാതിക്കാരൻ ബിജു രമേശാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ബിജു രമേശ് എല്ലാ ദിവസവും പുതിയ ആരോപണങ്ങളുമായി വരുന്നതാണ് അന്വേഷണം വൈകുന്നതിന് കാരണമെന്ന് എ.ജി കോടതിയിൽ പറഞ്ഞു.
 | 

ബാർ കോഴ കേസ്: ബിജു രമേശിനെതിരെ സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി:
ബാർ കോഴ കേസിന്റെ അന്വേഷണം വൈകുന്നതിന് കാരണം പരാതിക്കാരൻ ബിജു രമേശാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ബിജു രമേശ് എല്ലാ ദിവസവും പുതിയ ആരോപണങ്ങളുമായി വരുന്നതാണ് അന്വേഷണം വൈകുന്നതിന് കാരണമെന്ന് എ.ജി കോടതിയിൽ പറഞ്ഞു. വിജിലൻസ് അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു.

ബിജു രമേശ് സമർപ്പിച്ച സിഡി ഫോറൻസിക് പരിശോധനകൾക്ക് അയ്‌ക്കേണ്ടതുണ്ട്. കേസിൽ ഇതുവരെ പത്തു സാക്ഷികളെ ചോദ്യം ചെയ്ത് കഴിഞ്ഞെന്നും സർക്കാർ കോടതിയെ അറിയിച്ചു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സർക്കാരിന്റെ വിശദീകരണം. ഹർജി വിധി പറയാൻ ഹൈക്കോടതി ബുധനാഴ്ചത്തേയ്ക്ക് മാറ്റി.