‘എസ്‌ഐയായി പരിഗണിച്ചാലും കുഴപ്പമില്ല’; തരംതാഴ്ത്തല്‍ നടപടിയില്‍ പ്രതികരണവുമായി ജേക്കബ് തോമസ്

സ്രാവുകള്ക്കൊപ്പം ഉള്ള നീന്തല് അത്ര സുഖകരമല്ലെന്നും തോമസ് ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു.
 | 
‘എസ്‌ഐയായി പരിഗണിച്ചാലും കുഴപ്പമില്ല’; തരംതാഴ്ത്തല്‍ നടപടിയില്‍ പ്രതികരണവുമായി ജേക്കബ് തോമസ്

പാലക്കാട്: എഡിജിപിയായി തരംതാഴ്ത്താനുള്ള സര്‍ക്കാര്‍ നടപടിയോട് പ്രതികരണവുമായി ജേക്കബ് തോമസ്. എസ്‌ഐയായി പരിഗണിച്ചാലും കുഴപ്പമില്ല, ആ പോസ്റ്റ് കിട്ടിയാലും സ്വീകരിക്കും, പൊലീസിലെ ആ പോസ്റ്റിനും അതിന്റേതായ വിലയുണ്ട്. സ്രാവുകള്‍ക്കൊപ്പം ഉള്ള നീന്തല്‍ അത്ര സുഖകരമല്ലെന്നും തോമസ് ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു.

ജേക്കബ് തോമസ് ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിരന്തരം ആവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ തരംതാഴ്ത്തല്‍ നടപടിക്കൊരുങ്ങുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഒരു ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥന്‍ തരംതാഴ്ത്തപ്പെടുന്നത്. മെയ് 31ന് ജേക്കബ് തോമസ് വിരമിക്കാനിരിക്കെയാണ് നടപടി. നടപടി സംബന്ധിച്ച പൊതുഭരണ വകുപ്പ് നല്‍കിയ നിര്‍ദേശം മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചതായാണ് സൂചന.

അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ നടപടി കേന്ദ്രം അംഗീകരിച്ചാലെ വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാകു. നിരന്തരമായി ചട്ടംലംഘനങ്ങള്‍ നടത്തുക, കേസില്‍ ഉള്‍പ്പെടുക തുടങ്ങിയ കാരണങ്ങളാണ് നടപടിക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ സര്‍ക്കാരിന്റെ അനുവാദമില്ലാതെ പുസ്തകം എഴുതിയ ജേക്കബിനെ ദീര്‍ഘകാലം സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.