ജെസ്‌നയെക്കുറിച്ച് സുപ്രധാന വിവരങ്ങള്‍ ലഭിച്ചതായി സര്‍ക്കാര്‍; കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പരസ്യപ്പെടുത്തില്ല

കാഞ്ഞിരപ്പള്ളിയില് നിന്ന് കാണാതായ ബിരുദ വിദ്യാര്ത്ഥിനി ജെസ്ന മരിയ ജെയിംസിനെക്കുറിച്ച് സുപ്രധാന തെളിവുകള് ലഭിച്ചതായി സര്ക്കാര് ഹൈക്കോടതിയില്. നിലവില് ലഭിച്ചിരിക്കുന്ന തെളിവുകള് കോടതിയില് പരസ്യമായി വെളിപ്പെടുത്താന് സാധിക്കുകയില്ലെന്നും സര്ക്കാര് അറിയിച്ചു. അന്വേഷണത്തിന് അല്പം കൂടി സമയം വേണമെന്നും സര്ക്കാര് ആവശ്യപ്പെട്ടു.
 | 
ജെസ്‌നയെക്കുറിച്ച് സുപ്രധാന വിവരങ്ങള്‍ ലഭിച്ചതായി സര്‍ക്കാര്‍; കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പരസ്യപ്പെടുത്തില്ല

കൊച്ചി: കാഞ്ഞിരപ്പള്ളിയില്‍ നിന്ന് കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജെസ്‌ന മരിയ ജെയിംസിനെക്കുറിച്ച് സുപ്രധാന തെളിവുകള്‍ ലഭിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നിലവില്‍ ലഭിച്ചിരിക്കുന്ന തെളിവുകള്‍ കോടതിയില്‍ പരസ്യമായി വെളിപ്പെടുത്താന്‍ സാധിക്കുകയില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. അന്വേഷണത്തിന് അല്‍പം കൂടി സമയം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച് ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. അന്വേഷണത്തിലെ നിര്‍ണായക കണ്ടെത്തല്‍ സര്‍ക്കാര്‍ കോടതിയില്‍ എഴുതി നല്‍കി. കൂടുതല്‍ സമയം തരണമെന്നും കൂടുതല്‍ സൂചനകള്‍ ലഭിച്ചു കഴിഞ്ഞുവെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ജെയ്സ് ജോണ്‍ ജെയിംസും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ. എം അഭിജിത്തുമാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി അടുത്തമാസം രണ്ടിലേക്ക് മാറ്റി.