ലോക്ക് ഡൗണ്‍; 15 കിലോ അരി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വീടുകളില്‍ എത്തിക്കും

തിരുവനന്തപുരം: രാജ്യം ലോക്ക് ഡൗണ് ചെയ്ത സാഹചര്യത്തില് റേഷന് പുറമേ അടിയന്തര സഹായം ലഭ്യമാക്കാന് സംസ്ഥാന സര്ക്കാരിന്റെ തീരുമാനം. ബിപിഎല് മുന്ഗണനാ പട്ടികയില് ഉള്ളവര്ക്ക് 15 കിലോ അരിയും അവശ്യ സാധനങ്ങളും ലഭ്യമാക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. അവശ്യ സാധനങ്ങള് തദ്ദേശ സ്ഥാപനങ്ങള് വഴി വീടുകളില് നേരിട്ട് എത്തിക്കും. മാവേലി സ്റ്റോറുകള്, സപ്ലൈകോ വില്പന കേന്ദ്രങ്ങള് എന്നിവടങ്ങളിലൂടെ അല്ലെങ്കില് പഞ്ചായത്ത്, മുനിസിപ്പാലിറ്റി വാര്ഡ് അംഗങ്ങളിലൂടെ നേരിട്ട് വീടുകളില് എത്തിക്കുക തുടങ്ങിയ സാധ്യതകളാണ് സര്ക്കാര് പരിഗണിക്കുന്നത്. റേഷന് കടകള്
 | 
ലോക്ക് ഡൗണ്‍; 15 കിലോ അരി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വീടുകളില്‍ എത്തിക്കും

തിരുവനന്തപുരം: രാജ്യം ലോക്ക് ഡൗണ്‍ ചെയ്ത സാഹചര്യത്തില്‍ റേഷന് പുറമേ അടിയന്തര സഹായം ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ബിപിഎല്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്ളവര്‍ക്ക് 15 കിലോ അരിയും അവശ്യ സാധനങ്ങളും ലഭ്യമാക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. അവശ്യ സാധനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി വീടുകളില്‍ നേരിട്ട് എത്തിക്കും.

മാവേലി സ്റ്റോറുകള്‍, സപ്ലൈകോ വില്‍പന കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലൂടെ അല്ലെങ്കില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി വാര്‍ഡ് അംഗങ്ങളിലൂടെ നേരിട്ട് വീടുകളില്‍ എത്തിക്കുക തുടങ്ങിയ സാധ്യതകളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. റേഷന്‍ കടകള്‍ വഴി എത്തിച്ചാല്‍ ജനങ്ങള്‍ കൂട്ടംകൂടാന്‍ സാധ്യതയുള്ളതിനാല്‍ അത് ഒഴിവാക്കുന്നതിനാണ് ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടുന്നത്.

റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 5 വരെയും ആണ് റേഷന്‍ കടകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ 2 മണിവരെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കില്ല.

സംസ്ഥാനത്ത് ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങള്‍ സിവില്‍സപ്ലൈസിന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ഗോഡൗണുകളില്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. ക്ഷേമപെന്‍ഷനുകള്‍ നേരത്തെ നല്‍കാനും ക്ഷേമപെന്‍ഷനുകള്‍ക്ക് അര്‍ഹതയില്ലാത്ത കുടുംബങ്ങള്‍ക്ക് 1000 രൂപ നല്‍കാനും സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.