പാഠപുസ്തക വിതരണം: സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട് സര്ക്കാര് ഹൈക്കോടതിയില് സത്യവാങ്മൂലം സമര്പ്പിച്ചു. പാഠപുസ്തക വിതരണം ഈ മാസം 23 ന് മുമ്പ് പൂര്ത്തിയാക്കുമെന്നാണ് സത്യവാങ്മൂലത്തില് സര്ക്കാര് വ്യക്തമാക്കിയിരിക്കുന്നത്. 24 ലക്ഷം പുസ്തകങ്ങളുടെ അച്ചടിയാണ് ഇനി പൂര്ത്തിയാകാനുളളത്. 40 ലക്ഷം പുസ്തകങ്ങളുടെ അച്ചടി പൂര്ത്തിയായെന്നും സര്ക്കാര് സത്യവാങ്മൂലത്തില് പറഞ്ഞു. ഈ മാസം 20 ന് അകം അച്ചടി പൂര്ത്തിയാക്കുമെന്നും സര്ക്കാര് സത്യവാങ്മൂലത്തില് വ്യക്തമാക്കി.
 | 
പാഠപുസ്തക വിതരണം: സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു


കൊച്ചി:
പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പാഠപുസ്തക വിതരണം ഈ മാസം 23 ന് മുമ്പ് പൂര്‍ത്തിയാക്കുമെന്നാണ് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. 24 ലക്ഷം പുസ്തകങ്ങളുടെ അച്ചടിയാണ് ഇനി പൂര്‍ത്തിയാകാനുളളത്. 40 ലക്ഷം പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. ഈ മാസം 20 ന് അകം അച്ചടി പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

അച്ചടിയും വിതരണവും ജൂലായ് 20 നകം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഇന്നലെ വിളിച്ചുകൂട്ടിയ ഉന്നതതല യോഗത്തില്‍ കെ.ബി.പി.എസിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രിന്റിംഗ് പൂര്‍ത്തിയായ 13 ലക്ഷം പാഠപുസ്തകങ്ങളുടെ വിതരണം ഇന്ന് പൂര്‍ത്തിയാക്കണം. കെ.ബി.പി.എസില്‍ നടക്കുന്ന പത്തുലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി മൂന്നുദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

എന്നാല്‍, ബാക്കി 15 ലക്ഷം പുസ്തകങ്ങളുടെ അച്ചടി ജൂലായ് 20 നകം പൂര്‍ത്തിയാക്കാനാവില്ലെന്ന് കെ.ബി.പി.എസ് പ്രതിനിധികള്‍ അറിയിച്ചു. പക്ഷേ അച്ചടി 20നകം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് നിദ്ദേശിച്ചു. അതിന് കഴിഞ്ഞില്ലെങ്കില്‍ സ്വകാര്യ പ്രസുകള്‍ക്ക് പുറംകരാര്‍ നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കെ.പി.ബി.എസിന് തീരുമാനിക്കാം. അത് സ്വന്തം ഉത്തരവാദിത്വത്തിലായിരിക്കണം. പുറംകരാര്‍ നല്‍കുന്നതില്‍ വിദ്യാഭ്യാസവകുപ്പിന് ഉത്തരവാദിത്വമുണ്ടായിരിക്കില്ല. അച്ചടി സമയത്ത് പൂര്‍ത്തിയാക്കാന്‍ പുറംകരാറിന്റെ നിരക്ക് വര്‍ദ്ധന ഉള്‍പ്പെടെയുള്ള സാമ്പത്തിക ഭാരം സര്‍ക്കാര്‍ വഹിക്കാമെന്നും മന്ത്രി പറഞ്ഞു.