ശബരിമലയില്‍ എത്തേണ്ടവരോട് സഞ്ചിയില്‍ കരുതാന്‍ പറഞ്ഞ സാധനങ്ങള്‍ എന്താണ്; ബി.ജെ.പി സര്‍ക്കുലറിനെക്കുറിച്ച് അന്വേഷിക്കണമെന്ന് കോടതി

ശബരിമലയില വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി പുറത്തിറക്കിയ സര്ക്കുലറിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി നിര്ദേശം. ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങള് നീക്കണമെന്ന ഹര്ജിയിന്മേല് വാദം കേള്ക്കവെയാണ് ഹൈക്കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. ഓരോ ദിവസവും ആരൊക്കെ എത്തണമെന്നതടക്കമുള്ള കാര്യങ്ങള് വിശദീകരിച്ച് ബി.ജെ.പി സംസ്ഥാന ജനറല് സെക്രട്ടറി എ.എന്. രാധാകൃഷ്ണനാണ് സര്ക്കുലര് ഇറക്കിയത്.
 | 
ശബരിമലയില്‍ എത്തേണ്ടവരോട് സഞ്ചിയില്‍ കരുതാന്‍ പറഞ്ഞ സാധനങ്ങള്‍ എന്താണ്; ബി.ജെ.പി സര്‍ക്കുലറിനെക്കുറിച്ച് അന്വേഷിക്കണമെന്ന് കോടതി

കൊച്ചി: ശബരിമലയില വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി പുറത്തിറക്കിയ സര്‍ക്കുലറിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങള്‍ നീക്കണമെന്ന ഹര്‍ജിയിന്മേല്‍ വാദം കേള്‍ക്കവെയാണ് ഹൈക്കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. ഓരോ ദിവസവും ആരൊക്കെ എത്തണമെന്നതടക്കമുള്ള കാര്യങ്ങള്‍ വിശദീകരിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനാണ് സര്‍ക്കുലര്‍ ഇറക്കിയത്.

കണ്ണൂരില്‍ നിന്ന് പുറത്തിറങ്ങിയ സര്‍ക്കുലറില്‍ പ്രത്യേക പരിശീലനം ലഭിച്ചവര്‍ ശബരിമലയില്‍ എത്തണമെന്നാണ് പറയുന്നത്. ബി.ജെ.പി പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദേശങ്ങളാണ് സര്‍ക്കുലറില്‍ അടങ്ങിയിരിക്കുന്നത്. സര്‍ക്കുലറില്‍ ശബരിമലയിലേക്ക് പോകുമ്പോള്‍ സഞ്ചിയില്‍ ചില സാധനസമാഗ്രികള്‍ കൊണ്ടുവരണമെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശമുണ്ട്. എന്താണീ സാധാനസാമഗ്രികള്‍. ഇതേ കുറിച്ച് പൊലീസ് അന്വേഷിച്ച് കോടതിയ്ക്ക് മറുപടി നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ ആരെയും പഴിക്കുന്നില്ല. എന്നാല്‍ കാര്യങ്ങള്‍ സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ദിവസം കോടതിയില്‍ അഡ്വക്കേറ്റ് ജനറല്‍ ബിജെപി സര്‍ക്കുലറിന്റെ പകര്‍പ്പുകള്‍ ഹാജരാക്കിയിരുന്നു.