ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ കൊച്ചി ഓഫ് ക്യാമ്പസ് സെന്ററിന് അംഗീകാരമില്ലെന്ന് സര്‍ക്കാര്‍; നടപടിയെടുക്കണമെന്ന് യുജിസിക്ക് കത്ത്

ജെയിന് യൂണിവേഴ്സിറ്റിയുടെ കൊച്ചിയിലെ ഓഫ് ക്യാമ്പസ് സെന്ററിന് അംഗീകാരം നല്കിയിട്ടില്ലെന്ന് സംസ്ഥാന സര്ക്കാര്.
 | 
ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ കൊച്ചി ഓഫ് ക്യാമ്പസ് സെന്ററിന് അംഗീകാരമില്ലെന്ന് സര്‍ക്കാര്‍; നടപടിയെടുക്കണമെന്ന് യുജിസിക്ക് കത്ത്

ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ കൊച്ചിയിലെ ഓഫ് ക്യാമ്പസ് സെന്ററിന് അംഗീകാരം നല്‍കിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. യുജിസി ചെയര്‍മാന്‍ പ്രൊഫ.ഡി.പി.സിങ്ങിന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടൈറ്റസ് അയച്ച കത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സംസ്ഥാനത്ത് ഓഫ് ക്യാമ്പസ് സെന്റര്‍ നടത്താന്‍ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടില്ല. യുജിസിയുടെ അംഗീകാരമില്ലാതെയാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്ന് പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കത്ത് അയ്ക്കുന്നത്.

അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുകയും മാധ്യമങ്ങളില്‍ വന്‍ പരസ്യങ്ങള്‍ നല്‍കുകയുമാണ്. അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം നേടി വിദ്യാര്‍ത്ഥികള്‍ വഞ്ചിക്കപ്പെടരുതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഈ സാഹചര്യത്തില്‍ യൂണിവേഴ്‌സിറ്റിക്കെതിരെ ഒറീസ ലിഫ്റ്റ് ഇറിഗേഷന്‍ കോര്‍പറേഷന്‍ കോര്‍പറേഷനും രബി ശങ്കര്‍ പാത്രോയും തമ്മിലുള്ള കേസില്‍ സുപ്രീം കോടതി 2017ല്‍ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് വകുപ്പ് യുജിസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഒന്നര വര്‍ഷത്തോളം മുന്‍പാണ് ഓഫ് ക്യാമ്പസ് സെന്‍റര്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ജെയിന്‍ ഡീംഡ് ടു ബീ യൂണിവേഴ്‌സിറ്റിക്ക് കൊച്ചിയില്‍ ഓഫ് ക്യാമ്പസ് സെന്റര്‍ തുടങ്ങാന്‍ അംഗീകാരം നല്‍കിയിട്ടില്ലെന്നും കോഴ്‌സുകള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാരിനെ യുജിസി നേരത്തേ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് കാട്ടി സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് നേരത്തേ വാര്‍ത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. എന്നാല്‍ കൊച്ചിയിലെ കേന്ദ്രത്തിന് അംഗീകാരം ലഭിച്ചു കൊണ്ടുള്ള കത്ത് അടുത്തിടെ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് ജെയിന്‍ ഡീംഡ് ടു ബീ യൂണിവേഴ്‌സിറ്റി പ്രതികരിച്ചത്.