ബാർ കോഴ: മാണിക്കെതിരെ നിയമസഭയിൽ പ്രതിപക്ഷ ബഹളം

നിയമസഭാ സമ്മേളനത്തിന് പ്രതിപക്ഷ പ്രതിഷേധത്തോടെ തുടക്കം. ബാർ കോഴ കേസിൽ ധനമന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ടുള്ള ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. സംഭവത്തിൽ അടിയന്തര പ്രമേയം ആദ്യം പരിഗണിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ മാണിയും സ്പീക്കർ ജി കാർത്തികേയനും സഭയിലെത്തിയില്ല. ഡപ്യൂട്ടി സ്പീക്കറാണ് സഭ നിയന്ത്രിക്കുന്നത്.
 | 

തിരുവനന്തപുരം:

മദ്യനിരോധനമല്ല, മദ്യ ബ്ലാക്ക്‌മെയിലിംഗാണ് സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ മദ്യനയം മൂലം സർക്കാരിന് ഒരു ശതമാനം പോലും സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ലെന്ന് കെ.ബാബു പറഞ്ഞു. മദ്യവിൽപ്പന കുറഞ്ഞിട്ടുണ്ടെന്നും നികുതി വർദ്ധിപ്പിച്ചതിനാൽ വരുമാനം കുറഞ്ഞിട്ടില്ലെന്നും ബാബു പറഞ്ഞു. ദേശീയ പാതയോരത്തെ ബിവറേജസ് വിൽപ്പനശാലകൾ ഘട്ടം ഘട്ടമായി അടച്ചുപൂട്ടുമെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി.