കര്‍ണാടക എംഎല്‍എമാര്‍ക്ക് സ്വാഗതം; കുതിരക്കച്ചവട സാധ്യതകളെ ട്രോളി കേരള ടൂറിസത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍

കര്ണാടക എംഎല്എമാര്ക്ക് സ്വാഗതമോതി കേരള ടൂറിസത്തിന്റെ ഒദ്യോഗിക ട്വിറ്റര് ഹാന്ഡിലിന്റെ ട്രോള്. കടുത്ത വിധിയെഴുത്തിനു ശേഷം സുരക്ഷിതവും സുന്ദരവുമായ ദൈവത്തിന്റെ സ്വന്തം നാട്ടിലെ റിസോര്ട്ടുകളില് അല്പം ആശ്വസിക്കാന് കര്ണാടക എംഎല്എമാരെ സ്വാഗതം ചെയ്യുന്നുവെന്നാണ് ട്വീറ്റ്. കര്ണാടകയില് ഇരുപക്ഷങ്ങളും സര്ക്കാര് രൂപീകരിക്കാനായി അവകാശവാദമുന്നയിച്ചിരിക്കുന്നതിനാല് കുതിരക്കച്ചവടത്തിന് സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള് സജീവമാണ്. തെരഞ്ഞെടുക്കപ്പെട്ട എംഎല്എമാരെ അതുകൊണ്ടുതന്നെ ബിജെപിക്ക് സ്വാധീനമില്ലാത്ത സ്ഥലങ്ങളിലേക്ക് മാറ്റിയേക്കാമെന്നും അഭ്യൂഹമുണ്ട്.
 | 

കര്‍ണാടക എംഎല്‍എമാര്‍ക്ക് സ്വാഗതം; കുതിരക്കച്ചവട സാധ്യതകളെ ട്രോളി കേരള ടൂറിസത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍

കര്‍ണാടക എംഎല്‍എമാര്‍ക്ക് സ്വാഗതമോതി കേരള ടൂറിസത്തിന്റെ ഒദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിന്റെ ട്രോള്‍. കടുത്ത വിധിയെഴുത്തിനു ശേഷം സുരക്ഷിതവും സുന്ദരവുമായ ദൈവത്തിന്റെ സ്വന്തം നാട്ടിലെ റിസോര്‍ട്ടുകളില്‍ അല്‍പം ആശ്വസിക്കാന്‍ കര്‍ണാടക എംഎല്‍എമാരെ സ്വാഗതം ചെയ്യുന്നുവെന്നാണ് ട്വീറ്റ്. കര്‍ണാടകയില്‍ ഇരുപക്ഷങ്ങളും സര്‍ക്കാര്‍ രൂപീകരിക്കാനായി അവകാശവാദമുന്നയിച്ചിരിക്കുന്നതിനാല്‍ കുതിരക്കച്ചവടത്തിന് സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ സജീവമാണ്. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരെ അതുകൊണ്ടുതന്നെ ബിജെപിക്ക് സ്വാധീനമില്ലാത്ത സ്ഥലങ്ങളിലേക്ക് മാറ്റിയേക്കാമെന്നും അഭ്യൂഹമുണ്ട്.

കേരളമാണ അതിന് ഏറ്റവും യോജിച്ച സ്ഥലമെന്നാണ് അഭിപ്രായം. ഇതാണ് ട്രോള്‍ ട്വീറ്റിനു പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. സര്‍ക്കാര്‍ രൂപീകരിക്കാനും ഭൂരിപക്ഷം തെളിയിക്കാനും തങ്ങള്‍ക്ക് ഗവര്‍ണര്‍ ഒരാഴ്ച സമയം നല്‍കിയിട്ടുണ്ടെന്നാണ് ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ്.യെദിയൂരപ്പ പറയുന്നത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കിലും കേവലഭൂരിപക്ഷമില്ലാത്ത ബിജെപി ഇനി അതിനായി തന്ത്രങ്ങള്‍ പയറ്റിയേക്കും. കേന്ദ്രമന്ത്രിമാരുള്‍പ്പെടെ വലിയ സംഘമാണ് ഇതിനായി കര്‍ണാടകയില്‍ എത്തിയിരിക്കുന്നത്.

ഈ സാഹചര്യങ്ങളാണ് കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ സര്‍ക്കാര്‍ രൂപീകരണം വരെമറ്റൊരിടത്തേക്ക് മാറ്റി നിര്‍ത്താനുള്ള സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ത്തുന്നത്.