ആഗോള കാർഷിക സംഗമം: കേരളാ പവലിയന് ഒന്നാം സ്ഥാനം

ആഗോള കാർഷിക സംഗമത്തോടനുബന്ധിച്ച് കറുകുറ്റി അസ്ലക്സ് കൺവെൻഷൻ സെന്ററിൽ നടന്ന കാർഷിക പ്രദർശനം സമാപിച്ചു. മൂന്ന് ദിവസം നീണ്ട് നിന്ന പ്രദർശനത്തിൽ കേരള കൃഷിവകുപ്പ് ഒരുക്കിയ പവലിയൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഉത്തരാഖണ്ഡ് രണ്ടാം സ്ഥാനവും കർണ്ണാടക മൂന്നാം സ്ഥാനവും നേടി. പഴയ നാട്ടുചന്തയുടെ പുനരാവിഷ്ക്കാരമായിരുന്നു കേരള പവലിയൻ.
 | 
ആഗോള കാർഷിക സംഗമം: കേരളാ പവലിയന് ഒന്നാം സ്ഥാനം

കൊച്ചി:  ആഗോള കാർഷിക സംഗമത്തോടനുബന്ധിച്ച് കറുകുറ്റി അസ്ലക്‌സ് കൺവെൻഷൻ സെന്ററിൽ നടന്ന കാർഷിക പ്രദർശനം സമാപിച്ചു. മൂന്ന് ദിവസം നീണ്ട് നിന്ന പ്രദർശനത്തിൽ കേരള കൃഷിവകുപ്പ് ഒരുക്കിയ പവലിയൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഉത്തരാഖണ്ഡ് രണ്ടാം സ്ഥാനവും കർണ്ണാടക മൂന്നാം സ്ഥാനവും നേടി. പഴയ നാട്ടുചന്തയുടെ പുനരാവിഷ്‌ക്കാരമായിരുന്നു കേരള പവലിയൻ.

സമാപന സമ്മേളനത്തിൽ ദക്ഷിണ കൊറിയയിലെ ഗോസിയാൻ കൗണ്ടി മേയർ ലിം കാക്ക് സു മുഖ്യാതിഥിയായിരുന്നു. മികച്ച സംസ്ഥാന പവലിയനുകൾക്കുളള സമ്മാനദാനം ആദ്ദേഹം നിർവ്വഹിച്ചു. കൃഷിവകുപ്പിന് വേണ്ടി ജിബി പി.ആർ. സമ്മാനമേറ്റുവാങ്ങി. 150 സ്റ്റാളുകളാണ് പ്രദർശനത്തിനുണ്ടായിരുന്നത്.