പെന്‍ഷന്‍ പ്രായം 58 ആക്കാന്‍ ശുപാര്‍ശ; ശമ്പള പരിഷ്‌ക്കരണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ശമ്പള പരിഷ്ക്കരണ റിപ്പോര്ട്ട് ജസ്റ്റിസ് സി എന് രാമചന്ദ്രന് നായര് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിക്ക് സമര്പ്പിച്ചു. പെന്ഷന് പ്രായം 58 ആക്കണമെന്ന് നിര്ദേശിക്കുന്ന റിപ്പോര്ട്ടില് 2,000 രൂപ മുതല് 12,000 രൂപവരെ അടിസ്ഥാന ശമ്പളം വര്ധിപ്പിക്കണമെന്ന് ശുപാര്ശയുണ്ട്.
 | 
പെന്‍ഷന്‍ പ്രായം 58 ആക്കാന്‍ ശുപാര്‍ശ; ശമ്പള പരിഷ്‌ക്കരണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


തിരുവനന്തപുരം:
ശമ്പള പരിഷ്‌ക്കരണ റിപ്പോര്‍ട്ട് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിച്ചു. പെന്‍ഷന്‍ പ്രായം 58 ആക്കണമെന്ന് നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ടില്‍ 2,000 രൂപ മുതല്‍ 12,000 രൂപവരെ അടിസ്ഥാന ശമ്പളം വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശയുണ്ട്.

സമ്പൂര്‍ണ പെന്‍ഷന് 25 വര്‍ഷം ജോലി ചെയ്താല്‍ മതിയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. പത്തു വര്‍ഷത്തിലൊരിക്കലായിരിക്കണം ഇനി ശമ്പള ശുപാര്‍ശ. 80 ശതമാനം ക്ഷാമബത്ത ശമ്പളത്തില്‍ ലയിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

27 സ്‌കെയിലുകളും 82 സ്റ്റേജുകളുമാണ് കമ്മീഷന്‍ വിഭാവന ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ 100 പ്രധാന പോലീസ് സ്‌റ്റേഷനുകളുടെ ചുമതല സി.ഐമാരുടെ കീഴിലാക്കണം. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍, ഡിവൈഎസ്പിമാര്‍ എന്നിവരെ നിയമിക്കാനായി സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് രൂപവല്‍ക്കരിക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.

കാഷ്യല്‍ സ്വീപ്പര്‍മാരുടെ ശമ്പളം 5000 രൂപയാക്കും. എച്ച്.ആര്‍.എ പരമാവധി 3000 വരെയാക്കി. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റുകള്‍ ലയിച്ചിപ്പിച്ച് ഒന്നാക്കണം. ഫാമിലി പെന്‍ഷന്‍, എക്‌സ്‌ഗ്രേഷ്യാ പെന്‍ഷന്‍ എന്നിവയ്ക്ക് ഡി.എ അനുവദിക്കാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.

റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ മന്ത്രിസഭയില്‍ ആലോചിച്ച് വേഗത്തില്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെയും വെക്കുമെന്നാണ് സൂചന. നവംബര്‍ 30 വരെ കമ്മീഷന്റെ കാലാവധി നീട്ടിയിട്ടുണ്ട്.