തമിഴ്‌നാടിനെതിരെ അധിക്ഷേപിക്കുന്ന പ്രചാരണങ്ങള്‍ ഉണ്ടാവരുതെന്ന് കേരള പോലീസ്

സമൂഹമാധ്യമങ്ങളില് ചിലര് നടത്തുന്ന തമിഴ്നാട്, കേരള വിരുദ്ധ പരാമര്ശങ്ങള് ഏറ്റുപിടിക്കരുതെന്ന് കേരളപോലീസിന്റെ അഭ്യര്ത്ഥന. ചിലര് അധിക്ഷേപങ്ങളടങ്ങിയ ലൈവ് വീഡിയോ സമൂഹ മാധ്യമങ്ങളില് പോസ്റ്റ് ചെയ്തതിനെ തുടര്ന്നാണ് അഭ്യര്ത്ഥനയുമായി പോലീസ് രംഗത്ത് വന്നിരിക്കുന്നത്. തമിഴ് യുവാവും മലയാളി യുവതിയും തമ്മിലുള്ള പ്രതികരണങ്ങള് സംസ്ഥാനങ്ങള് തമ്മിലുള്ള പ്രശ്നമാക്കി മാറ്റാന് ചിലര് ശ്രമിക്കുകയാണെന്ന് നേരത്തെ റിപ്പോര്ട്ടുകളുണ്ടായിരുന്നു.
 | 

തമിഴ്‌നാടിനെതിരെ അധിക്ഷേപിക്കുന്ന പ്രചാരണങ്ങള്‍ ഉണ്ടാവരുതെന്ന് കേരള പോലീസ്

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ ചിലര്‍ നടത്തുന്ന തമിഴ്‌നാട്, കേരള വിരുദ്ധ പരാമര്‍ശങ്ങള്‍ ഏറ്റുപിടിക്കരുതെന്ന് കേരളപോലീസിന്റെ അഭ്യര്‍ത്ഥന. ചിലര്‍ അധിക്ഷേപങ്ങളടങ്ങിയ ലൈവ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് അഭ്യര്‍ത്ഥനയുമായി പോലീസ് രംഗത്ത് വന്നിരിക്കുന്നത്. തമിഴ് യുവാവും മലയാളി യുവതിയും തമ്മിലുള്ള പ്രതികരണങ്ങള്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്നമാക്കി മാറ്റാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വ്യക്തിപരമായ അഭിപ്രായ വ്യത്യാസത്തില്‍ തമിഴ് യുവാവും മലയാളി യുവതിയും നടത്തിയ പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അവരുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഇന്ന് മറ്റു പലരും ഏറ്റുപിടിച്ചു കേരളത്തിന്റെയും തമിഴ് നാടിന്റെയും പ്രശ്‌നമായി ചിത്രീകരിക്കുകയും പരസ്പരം അധിക്ഷേപിച്ചും വെല്ലുവിളിച്ചുംകൊണ്ടുള്ള വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ അപരിഷ്‌കൃതവും അവിവേകവുമാണെന്ന് കേരള പോലീസ് ഔദ്യോഗിക ഫെയിസ്ബുക്ക് പേജില്‍ കുറിച്ചു.

കേരളത്തിലെയും തമിഴ് നാട്ടിലെയും പ്രബുദ്ധവും സംസ്‌കാരസമ്പന്നവുമായ യുവജനങ്ങള്‍ പരസ്പരബഹുമാനവും സഹവര്‍ത്തിത്വവും നിലനിര്‍ത്തണമെന്നും ഇത്തരം വിഷയങ്ങളില്‍ ജാഗ്രതയോടെ പെരുമാറണമെന്നും അഭ്യര്‍ത്ഥിക്കുന്നതായും കുറിപ്പില്‍ പറയുന്നു.

വ്യക്തിപരമായ അഭിപ്രായ വ്യത്യാസത്തിൽ തമിഴ് യുവാവും മലയാളി യുവതിയും നടത്തിയ പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി…

Posted by Kerala Police on Friday, August 31, 2018