കേരളത്തിൽ  കികി വേണ്ട! ചലഞ്ചുമായി വരുന്നവര്‍ക്ക് എട്ടിന്റെ പണികിട്ടുമെന്ന് പോലീസിന്റെ ട്രോള്‍ വീഡിയോ

നവമാധ്യമങ്ങളില് വൈറലായി മാറിയ കികി ചലഞ്ചിനായി സാഹസികത കാണിക്കുന്നവര് കുടുങ്ങും. കേരളാപോലിസാണ് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ഔദ്യോഗിക ഫെയിസ്ബുക്ക് പോസ്റ്റില് ചെയ്തിരിക്കുന്ന രസകരമായ വീഡിയോയിലൂടെയാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കികീ ചലഞ്ച് നടത്തി അപകടം വിളിച്ചുവരുത്തുന്നവര് അകത്താകുമെന്ന സന്ദേശം ഉള്ക്കൊള്ളുന്നതാണ് വീഡിയോ.
 | 

കേരളത്തിൽ  കികി വേണ്ട! ചലഞ്ചുമായി വരുന്നവര്‍ക്ക് എട്ടിന്റെ പണികിട്ടുമെന്ന് പോലീസിന്റെ ട്രോള്‍ വീഡിയോ

തിരുവനന്തപുരം: നവമാധ്യമങ്ങളില്‍ വൈറലായി മാറിയ കികി ചലഞ്ചിനായി സാഹസികത കാണിക്കുന്നവര്‍ കുടുങ്ങും. കേരളാപോലിസാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഔദ്യോഗിക ഫെയിസ്ബുക്ക് പോസ്റ്റില്‍ ചെയ്തിരിക്കുന്ന രസകരമായ വീഡിയോയിലൂടെയാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കികീ ചലഞ്ച് നടത്തി അപകടം വിളിച്ചുവരുത്തുന്നവര്‍ അകത്താകുമെന്ന സന്ദേശം ഉള്‍ക്കൊള്ളുന്നതാണ് വീഡിയോ.

കനേഡിയന്‍ റാപ്പ് ഗായകന്‍ ഓബ്രി ഡ്രേക് ഗ്രഹാമിന്റെ ‘ഇന്‍ മൈ ഫീലിങ്’ എന്ന ഗാനത്തിലെ കീകി എന്നു തുടങ്ങുന്ന വരികള്‍ക്കൊത്ത് നൃത്തം ചെയ്യുന്നതാണ് ചലഞ്ച്. പതുക്കെ പോകുന്ന കാറില്‍ നിന്നും ചാടിയിറങ്ങി കികീ ഗാനത്തിന് ചുവടുവെക്കുന്ന ചലഞ്ച് ലോകത്തെമ്പാടും വലിയ പ്രചാരം നേടിയിരുന്നു. സിനിമാ താരങ്ങളുടെയും ഇതര സെലിബ്രറ്റികളും ചലഞ്ച് വീഡിയോ പോസ്റ്റ് ചെയ്തതോടെ കേരളത്തിലും കികീ വൈറലായി. #InMyFeelings എന്നും #KekeChallenge തുടങ്ങിയ ഹാഷ് ടാഗിലാണ് വീഡിയോകള്‍ പ്രചരിക്കുന്നത്.

വീഡിയോ കാണാം.

അപകടകരമായ "ചലഞ്ചുകൾ" നമുക്ക് വേണ്ട….

അപകടകരമായ "ചലഞ്ചുകൾ" നമുക്ക് വേണ്ട….കനേഡിയൻ റാപ്പ് ഗായകൻ ഓബ്രി ഡ്രേക് ഗ്രഹാമിൻ്റെ 'കി കി ഡു യു ലൗമി' എന്ന പ്രശസ്ത വരികൾക്ക് ചുവടുവെക്കുന്നതാണ് പുതിയ സോഷ്യൽ മീഡിയ ചലഞ്ച്. ഓടുന്ന വാഹനത്തിൽ നിന്നും ചാടിയിറങ്ങി 'കീകി ഡു യു ലൗ മീ, ആർ യു റൈഡിങ്' എന്ന വരികൾക്കൊപ്പം നൃത്തം ചെയ്യുന്നതാണ് ചലഞ്ച്. പൊതുനിരത്തുകളിലും ഓടുന്ന വാഹനങ്ങളിലും നടത്തുന്ന ഈ വെല്ലുവിളി അപകടത്തിന് ഇടയാക്കുന്നുണ്ട്. അശ്രദ്ധമായ നീക്കത്തിലൂടെ അപകടം സംഭവിക്കുന്ന വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. സമൂഹത്തിനു തെറ്റായ മാതൃക നൽകുന്നതും അപകടകരവുമായ ഇത്തരം ചലഞ്ചുകൾ പ്രബുദ്ധരായ മലയാളികൾ ഏറ്റെടുക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. ഇതിനെതിരെ കേരള പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണ്.

Posted by Kerala Police on Monday, August 6, 2018