സംസ്ഥാനത്ത് തീയേറ്ററുകള്‍ തുറക്കില്ലെന്ന് കേരള ഫിലിം ചേംബര്‍

സംസ്ഥാനത്ത് സിനിമാ തീയേറ്ററുകള് തുറക്കില്ലെന്ന് കേരള ഫിലിം ചേംബര്.
 | 
സംസ്ഥാനത്ത് തീയേറ്ററുകള്‍ തുറക്കില്ലെന്ന് കേരള ഫിലിം ചേംബര്‍

സംസ്ഥാനത്ത് സിനിമാ തീയേറ്ററുകള്‍ തുറക്കില്ലെന്ന് കേരള ഫിലിം ചേംബര്‍. പുതിയ ലോക്ക് ഡൗണ്‍ ഇളവുകള്‍ അനുസരിച്ച് തീയേറ്ററുകള്‍ തുറക്കാന്‍ അനുമതിയുണ്ടെങ്കിലും സംസ്ഥാനത്ത് തുറക്കില്ലെന്നാണ് ചേംബര്‍ വ്യക്തമാക്കിയിരിക്കുന്നത്. വിനോദ നികുതി ഒഴിവാക്കണമെന്നും ജിഎസ്ടി ഇളവ് അനുവദിക്കണമെന്നും പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്നും തീയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. ഇവ സര്‍ക്കാര്‍ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.

ഈ ആവശ്യങ്ങളുമായി പല തവണ സര്‍ക്കാരിനെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ അനുകൂല തീരുമാനം ഉണ്ടായില്ലെന്നുമാണ് വിശദീകരണം. മറ്റു സംഘടനകളുടെ പിന്തുണയും ഇക്കാര്യത്തില്‍ തേടുമെന്ന് ഫിലിം ചേംബര്‍ അറിയിച്ചു. നിര്‍മാതാക്കളുടെ സംഘടനയും വിനോദ നികുതി ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

പുതിയ അണ്‍ലോക്ക് ഇളവുകള്‍ അനുസരിച്ച് ഒക്ടോബര്‍ 15 മുതല്‍ തീയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാം. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് 50 ശതമാനം സീറ്റുകള്‍ മാത്രമായി സിനിമകള്‍ പ്രദര്‍ശിപ്പിക്കാനാണ് അനുമതി.