സൗദിയില്‍ നിന്ന് ബഹറൈനിലെത്തിയ മലയാളി കടലില്‍ മുങ്ങി മരിച്ചു

സൗദിയില് നിന്ന് ബഹറൈനിലെത്തിയ മലയാളി യുവാവ് കടലില് മുങ്ങി മരിച്ചു. കോട്ടയം സ്വദേശിയായ മിഷാല് തോമസ് (37) ആണ് മരിച്ചത്. അല്കോബാറിലെ ബിസിനസ് ഗ്രൂപ്പായ ഇറാം ഗ്രൂപ്പിന്റെ സ്ഥാപനമായ 'ജാഫ് അറേബ്യ'യുടെ ഡയറക്ടര് ആയ മിഷാല് കുടുംബസമേതമാണ് ഒമാനില് എത്തിയത്.
 | 
സൗദിയില്‍ നിന്ന് ബഹറൈനിലെത്തിയ മലയാളി കടലില്‍ മുങ്ങി മരിച്ചു

മനാമ: സൗദിയില്‍ നിന്ന് ബഹറൈനിലെത്തിയ മലയാളി യുവാവ് കടലില്‍ മുങ്ങി മരിച്ചു. കോട്ടയം സ്വദേശിയായ മിഷാല്‍ തോമസ് (37) ആണ് മരിച്ചത്. അല്‍കോബാറിലെ ബിസിനസ് ഗ്രൂപ്പായ ഇറാം ഗ്രൂപ്പിന്റെ സ്ഥാപനമായ ‘ജാഫ് അറേബ്യ’യുടെ ഡയറക്ടര്‍ ആയ മിഷാല്‍ കുടുംബസമേതമാണ് ഒമാനില്‍ എത്തിയത്.

സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ ബോട്ടിംഗ് നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. നീന്തുന്നതിനായി ബോട്ട് നിര്‍ത്തിയപ്പോള്‍ ഇറങ്ങിയ മിഷാലിന് തിരിച്ചു കയറാനായില്ല. പവിഴപ്പുറ്റുകളില്‍ കുടുങ്ങുകയായിരുന്നു എന്നാണ് വിവരം. ബോട്ടിംഗില്‍ കുടുംബത്തെ ഒപ്പം കൂട്ടിയിരുന്നില്ല.

മൃതദേഹം കിങ് ഹമദ് ആശുപത്രിയില്‍ പരിശോധനകള്‍ക്കായി സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും.