ഫുട്‌ബോള്‍ വാങ്ങാന്‍ പിരിവിന് കുട്ടികളുടെ മീറ്റിംഗ്; വൈറല്‍ വീഡിയോ കാണാം

ഫുട്ബോള് വാങ്ങാന് പണം സംഘടിപ്പിക്കുന്നതിനായി യോഗം വിളിച്ച് കൂട്ടിയിരിക്കുകയാണ് ഒരു കൂട്ടം കുട്ടികള്.
 | 
ഫുട്‌ബോള്‍ വാങ്ങാന്‍ പിരിവിന് കുട്ടികളുടെ മീറ്റിംഗ്; വൈറല്‍ വീഡിയോ കാണാം

മലപ്പുറം: ഫുട്‌ബോള്‍ വാങ്ങാന്‍ പണം സംഘടിപ്പിക്കുന്നതിനായി യോഗം വിളിച്ച് കൂട്ടിയിരിക്കുകയാണ് ഒരു കൂട്ടം കുട്ടികള്‍. മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ നിന്നുള്ള കാഴ്ച സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സാമൂഹികപ്രവര്‍ത്തകന്‍ സുശാന്ത് നിലമ്പൂരാണ് ഫെയിസ്ബുക്ക് ലൈവിലൂടെ കുട്ടികളുടെ യോഗം സോഷ്യല്‍ മീഡിയയില്‍ എത്തിച്ചത്. ഒരാഴ്ച മിഠായി വാങ്ങാതെ അതിനുള്ള പണം കരുതി വെക്കാനാണ് കുട്ടികള്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തേ നടന്ന മത്സരത്തില്‍ ഗോളിയായി ഗംഭീര പ്രകടനം കാഴ്ചവെച്ച കൂട്ടുകാരനെ യോഗത്തില്‍ പൊന്നാട നല്‍കി ആദരിക്കുന്നുമുണ്ട്.

പ്ലാസ്റ്റിക് ഷീറ്റാണ് കുട്ടികള്‍ പൊന്നാടയായി ഉപയോഗിച്ചത്. തെങ്ങിന്റെ മടലില്‍ കമ്പ് കുത്തി നിര്‍ത്തിയുള്ള മൈക്കിലൂടെയാണ് പ്രസംഗങ്ങള്‍. വേദിയിലും സദസിലുമുള്ള എല്ലാവര്‍ക്കും സംസാരിക്കാന്‍ അവസരമുണ്ട്. ഫുട്‌ബോള്‍ വാങ്ങാനുള്ള യോഗത്തില്‍ വനിതാ പ്രാതിനിധ്യം പോലുമുണ്ടെന്നാണ് വൈറലായ വീഡിയോയ്ക്ക് ലഭിച്ച ഒരു കമന്റ്.

വീഡിയോ കാണാം

https://www.facebook.com/SushanthNilambur7/videos/2186169795018119/?t=378