ഒറ്റപ്പാലത്ത് ഉറങ്ങിപ്പോയ കുട്ടിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് സ്‌കൂള്‍ അധികൃതര്‍

ഉറങ്ങിപ്പോയ യുകെജി വിദ്യാര്ത്ഥിനിയെ ക്ലാസ് മുറിയില് പൂട്ടിയിട്ട് സ്കൂള് അധികൃതര്.
 | 
ഒറ്റപ്പാലത്ത് ഉറങ്ങിപ്പോയ കുട്ടിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് സ്‌കൂള്‍ അധികൃതര്‍

പാലക്കാട്: ഉറങ്ങിപ്പോയ യുകെജി വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് സ്‌കൂള്‍ അധികൃതര്‍. അനങ്ങനാടി പത്താംകുളം എല്‍.പി സ്‌കൂളിലാണ് യുകെജി വിദ്യാര്‍ത്ഥിനിയെ പൂട്ടിയിട്ടത്. കുട്ടി ഉണ്ടെന്നറിയാതെ ക്ലാസ് മുറി പൂട്ടുകയായിരുന്നുവെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.

കുട്ടിയെ തേടി രക്ഷിതാക്കള്‍ എത്തിയപ്പോഴാണ് പൂട്ടിയിട്ട നിലയില്‍ വിദ്യാര്‍ഥിയെ കണ്ടത്. തിങ്കളാഴ്ച സ്‌കൂള്‍ സമയം കഴിഞ്ഞ് ഏറെ നേരമായിട്ടും കുട്ടി വീട്ടിലെത്തിയില്ല. ഇതേത്തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂളില്‍ അന്വേഷിച്ച് എത്തുകയായിരുന്നു. അപ്പോഴാണ് കുട്ടിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്.

സ്‌കൂളില്‍ ആ സമയത്ത് ആരും ഉണ്ടായിരുന്നില്ല. സംഭവം രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരെ വിളിച്ച് അറിയിച്ചു. അബദ്ധം പറ്റിയതാണെന്നായിരുന്നു അധികൃതര്‍ വീട്ടുകാരോട് പറഞ്ഞത്. സ്‌കൂള്‍ അധികൃതര്‍ മാപ്പ് പറഞ്ഞതോടെ പരാതിയുമായി മുന്നോട്ടു പോകുന്നില്ലെന്ന നിലപാടിലാണ് രക്ഷാകര്‍ത്താക്കള്‍. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരില്‍ ഒരാള്‍ ഫെയിസ്ബുക്കില്‍ ലൈവ് ചെയ്തതോടെയാണ് സംഭവം വിവാദമായത്.