രാത്രി കിര്‍ത്താഡ്‌സ് ഓഫീസിലെത്തിയ ഇന്ദുമേനോനെ തടഞ്ഞു; സെക്യൂരിറ്റി ജീവനക്കാരന് സസ്‌പെന്‍ഷന്‍

ഞായറാഴ്ച ദിവസം രാത്രി കിര്ത്താഡ്സ് ഓഫീസില് എത്തിയ ഇന്ദു മേനോനെ തടഞ്ഞതിന് സെക്യൂരിറ്റി ജീവനക്കാരന് സസ്പെന്ഷന്.
 | 
രാത്രി കിര്‍ത്താഡ്‌സ് ഓഫീസിലെത്തിയ ഇന്ദുമേനോനെ തടഞ്ഞു; സെക്യൂരിറ്റി ജീവനക്കാരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ഞായറാഴ്ച ദിവസം രാത്രി കിര്‍ത്താഡ്‌സ് ഓഫീസില്‍ എത്തിയ ഇന്ദു മേനോനെ തടഞ്ഞതിന് സെക്യൂരിറ്റി ജീവനക്കാരന് സസ്‌പെന്‍ഷന്‍. കിര്‍ത്താഡ്‌സില്‍ ലക്ചററായ ഇന്ദുമേനോന്‍ ഞായറാഴ്ച രാത്രി 7.30 ഓടെ ക്യാമ്പസില്‍ അനധികൃതമായി എത്തിയത് ചോദ്യം ചെയ്തതിനാണ് സെക്യൂരിറ്റി ജീവനക്കാരനായ മുഹമ്മദ് മിസ്ഹബിനെ സസ്‌പെന്‍ഡ് ചെയ്തത്. ജീവനക്കാരന്‍ തടയുകയും ശാരീരികോപദ്രവം എല്‍പ്പിക്കുകയും ചെയ്തു എന്ന് കാണിച്ച് ഇന്ദുമേനോന്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് നടപടിയെന്ന് കിര്‍ത്താഡ്സ് ഡയറക്ടര്‍ പുകഴേന്തി അറിയിച്ചു.

എന്നാല്‍ ജീവനക്കാരനെതിരെ നടപടിയെടുത്തതില്‍ ജീവനക്കാര്‍ പ്രതിഷേധത്തിലാണ്. അവധി ദിനമായ ഞായറാഴ്ച രാത്രി ഗേറ്റുകള്‍ അടച്ചിരുന്ന സമയത്ത് മതില്‍ ചാടിക്കടന്നാണ് ഇന്ദുമേനോന്‍ കിര്‍ത്താഡ്‌സില്‍ എത്തിയതെന്നും ഇവര്‍ ഫയലുകള്‍ കടത്തിയെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. രാത്രി 7.30ന് കോമ്പൗണ്ടില്‍ കണ്ട ഉദ്യോഗസ്ഥയെയും മറ്റൊരാളെയും ജോലിയുടെ ഭാഗമായാണ് താന്‍ തടഞ്ഞതെന്നും ചോദ്യം ചെയ്തതെന്നും മുഹമ്മദ് മിസ്ഹബ് പറഞ്ഞിരുന്നു.

സ്ഥാപനത്തിന്റെ സുരക്ഷയെ കരുതി താന്‍ പോലീസിനെ വിളിച്ചു. എന്നാല്‍ ആ സമയം ഇന്ദു മേനോന്‍ തന്നെ അധിക്ഷേപിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു എന്നും സെക്യൂരിറ്റി ജീവനക്കാരന്‍ വ്യക്തമാക്കിയിരുന്നു.