ചുംബന സംഗമം വ്യാപിപ്പിക്കുന്നു; ഡിസംബർ ഏഴിന് കോഴിക്കോട്ട്

സദാചാര ഗുണ്ടായിസത്തിനെതിരെ ഓൺലൈൻ കൂട്ടായ്മകൾ സംഘടിപ്പിക്കുന്ന ചുംബന സംഗമത്തിന് കോഴിക്കോടും വേദിയാകുന്നു. ഡിസംബർ ഏഴിന് വൈകുന്നേരം നാല് മണിക്കാണ് കിസ് ഇൻ ദ സ്ട്രീറ്റ് എന്ന പേരിൽ കോഴിക്കോട് ചുംബന സംഗമം സംഘടിപ്പിക്കുന്നത്. കൊച്ചിയിലേത് പോലുള്ള സംഘർഷ സാധ്യത കണക്കിലെടുത്ത് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വച്ച് പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനമെന്നറിയുന്നു.
 | 
ചുംബന സംഗമം വ്യാപിപ്പിക്കുന്നു; ഡിസംബർ ഏഴിന് കോഴിക്കോട്ട്


കൊച്ചി: 
സദാചാര ഗുണ്ടായിസത്തിനെതിരെ ഓൺലൈൻ കൂട്ടായ്മകൾ സംഘടിപ്പിക്കുന്ന ചുംബന സംഗമത്തിന് കോഴിക്കോടും വേദിയാകുന്നു. ഡിസംബർ ഏഴിന് വൈകുന്നേരം നാല് മണിക്കാണ് കിസ് ഇൻ ദ സ്ട്രീറ്റ് എന്ന പേരിൽ കോഴിക്കോട് ചുംബന സംഗമം സംഘടിപ്പിക്കുന്നത്. കൊച്ചിയിലേത് പോലുള്ള സംഘർഷ സാധ്യത കണക്കിലെടുത്ത് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വച്ച് പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനമെന്നറിയുന്നു.

കൊച്ചിയിലെ സമരത്തിന് മാധ്യമ ശ്രദ്ധ ലഭിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ചുംബന സംഗമം സംഘടിപ്പിക്കപ്പെട്ടത്. കൊൽക്കത്തയിലും ഹൈദരബാദിലും ഡൽഹിയിലും പരിപാടി നടന്നു. കഴിഞ്ഞ ദിവസം ഡൽഹിയിലെ ആർ.എസ്.എസ് ആസ്ഥാനത്തിന് മുമ്പിൽ നടന്ന ചുംബന സംഗമത്തിനെതിരെ സംഘ്പരിവാർ സംഘടനകൾ ആക്രമണം നടത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ ജെ.എൻ.യു കാമ്പസിലെ ഗംഗാ ധാബയിൽ ഇന്നലെ ചുംബന പ്രതിഷേധം സംഘടിപ്പിച്ചത്.

ഈ മാസം രണ്ടാം തീയതിയായിരുന്നു കിസ് ഓഫ് ലൗ എന്ന ഓൺലൈൻ കൂട്ടായ്മ എറണാകുളം മറൈൻഡ്രൈവിൽ ചുംബന സംഗമം സംഘടിപ്പിച്ചത്. കോഴിക്കൊട്ടെ ഡൗൺ ടൗൺ കോഫിഷോപ്പ് യുവമോർച്ച പ്രവർത്തകർ അടിച്ചു തകർത്തതിന്റെ പ്രതിഷേധമായാണ് പരിപാടി സംഘടിപ്പിച്ചത്.