ചുംബന കൂട്ടായ്മ: പരസ്പര സമ്മതത്തോടെ ചുംബിച്ചാൽ നടപടിയില്ലെന്ന് ഡപ്യൂട്ടി കമ്മീഷണർ

സദാചാര പോലീസിംഗിനെതിരെ കൊച്ചിയിൽ സംഘടിപ്പിക്കുന്ന ചുംബന കൂട്ടായ്മയ്ക്കെതിരെ കേസെടുക്കാനാവില്ലെന്ന് കൊച്ചി ഡെപ്യൂട്ടി കമ്മീഷണർ ആർ. നിശാന്തിനി. പരസ്പര സമ്മതത്തോടെ രണ്ട് പേർ പൊതുസ്ഥലത്ത് ചുംബിച്ചാൽ നടപടിയെടുക്കാനാവില്ലെന്നും സോഷ്യൽ മീഡിയകളിലൂടെ പ്രചരിക്കുന്ന ചുംബന കൂട്ടായ്മയെക്കുറിച്ച് അന്വേഷിക്കുമെന്നും അവർ പറഞ്ഞു. പത്തു പേർ ചുംബിക്കാൻ വന്നാൽ കാഴ്ചക്കാരായി 1000 പേർ കൂടുന്നതാണ് പ്രശ്നമെന്നും നിശാന്തിനി അഭിപ്രായപ്പെട്ടു.
 | 
ചുംബന കൂട്ടായ്മ: പരസ്പര സമ്മതത്തോടെ ചുംബിച്ചാൽ നടപടിയില്ലെന്ന് ഡപ്യൂട്ടി കമ്മീഷണർ


കൊച്ചി:
സദാചാര പോലീസിംഗിനെതിരെ കൊച്ചിയിൽ സംഘടിപ്പിക്കുന്ന ചുംബന കൂട്ടായ്മയ്‌ക്കെതിരെ കേസെടുക്കാനാവില്ലെന്ന് കൊച്ചി ഡെപ്യൂട്ടി കമ്മീഷണർ ആർ. നിശാന്തിനി. പരസ്പര സമ്മതത്തോടെ രണ്ട് പേർ പൊതുസ്ഥലത്ത് ചുംബിച്ചാൽ നടപടിയെടുക്കാനാവില്ലെന്നും സോഷ്യൽ മീഡിയകളിലൂടെ പ്രചരിക്കുന്ന ചുംബന കൂട്ടായ്മയെക്കുറിച്ച് അന്വേഷിക്കുമെന്നും അവർ പറഞ്ഞു. പത്തു പേർ ചുംബിക്കാൻ വന്നാൽ കാഴ്ചക്കാരായി 1000 പേർ കൂടുന്നതാണ് പ്രശ്‌നമെന്നും നിശാന്തിനി അഭിപ്രായപ്പെട്ടു.

അതേസമയം, രണ്ടു പേർ പൊതുസ്ഥലത്ത് ചുംബിക്കുമ്പോഴുള്ള ചേഷ്ടകൾ അശ്ലീലമായി മറ്റൊരാൾക്ക് തോന്നിയാൽ പരാതി നൽകാമെന്നും അങ്ങനെയെങ്കിൽ പോലീസിന് കേസെടുക്കേണ്ടി വരുമെന്ന് ഹൈക്കോടതിയിലെ മുതിർന്ന ക്രിമിനൽ അഭിഭാഷകൻ സി.പി. ഉദയഭാനു പറഞ്ഞു.

അനാശാസ്യം ആരോപിച്ച് യുവമോർച്ചക്കാർ കോഴിക്കോട്ടെ റസ്‌റ്റോറന്റ് അടിച്ച തകർത്തതിന്റെ പ്രതിഷേധമായാണ് കൊച്ചിയിൽ ചുംബന കൂട്ടായ്മ സംഘടിപ്പിക്കുന്നത്. നവംബർ രണ്ടിന് വൈകിട്ട് അഞ്ച് മണി മുതലാണ് എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ ചുംബന സംഗമം സംഘടിപ്പിക്കുമെന്ന് ഫേസ്ബുക്ക് കൂട്ടായ്മ അറിയിച്ചിരിക്കുന്നത്.