സദാചാര പോലീസിംഗിനെതിരെയുള്ള ചുംബന സംഗമം ഇന്ന്

സദാചാര പോലീസിംഗിനെതിരെ ഓൺലൈൻ കൂട്ടായ്മ സംഘടിപ്പിക്കുന്ന ചുംബന സംഗമം ഇന്ന്. എറണാകുളം മറൈൻഡ്രൈവിൽ വൈകുന്നേരം അഞ്ചുമണിക്കാണ് പരിപാടി. പരിപാടിക്കെതിരെ വിവിധയിടങ്ങളിൽ നിന്ന് പ്രതിഷേധമുയർന്നെങ്കില്ലും സംഗമവുമായി മുന്നോട്ട് പോകുമെന്നാണ് സംഘാടകർ അറിയിച്ചത്. പരിപാടിയിൽ പങ്കെടുക്കാൻ 800-ഓളം പേരെ പ്രതീക്ഷിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
 | 
സദാചാര പോലീസിംഗിനെതിരെയുള്ള ചുംബന സംഗമം ഇന്ന്

കൊച്ചി:
സദാചാര പോലീസിംഗിനെതിരെ ഓൺലൈൻ കൂട്ടായ്മ സംഘടിപ്പിക്കുന്ന ചുംബന സംഗമം ഇന്ന്. എറണാകുളം മറൈൻഡ്രൈവിൽ വൈകുന്നേരം അഞ്ചുമണിക്കാണ് പരിപാടി. പരിപാടിക്കെതിരെ വിവിധയിടങ്ങളിൽ നിന്ന് പ്രതിഷേധമുയർന്നെങ്കില്ലും സംഗമവുമായി മുന്നോട്ട് പോകുമെന്നാണ് സംഘാടകർ അറിയിച്ചത്. പരിപാടിയിൽ പങ്കെടുക്കാൻ 800-ഓളം പേരെ പ്രതീക്ഷിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

പരസ്പരം ചുംബിക്കാനല്ല തീരുമാനമെന്നും സദാചാര പോലീസിനെതിരെ തങ്ങൾ ഉയർത്തുന്ന സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകൾ കൈയിലേന്തി പ്രതിഷേധിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സംഘാടനകരായ രാഹുൽ പശുപാലൻ, ജിജോ കുര്യാക്കോസ് എന്നിവർ അറിയിച്ചു. കൂട്ടായ്മയിലെത്തുന്നവരിൽ താൽപര്യമുള്ളവർക്ക് ചുംബിക്കാമെന്നും സംഘാടകർ വ്യക്തമാക്കി. ചുംബനസംഗമത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്നലെ തൃശൂരിൽ ഫ്രീ ഹഗ് സംഘടിപ്പിച്ചിരുന്നു.

കോഴിക്കോട് ഡൗൺ ടൗൺ കഫെയിൽ നടന്ന സദാചാര പോലീസിംഗിനെതിരെ ഫേസ്ബുക്കിലൂടെ നടത്തിയ പ്രചരണത്തിന് വൻ പിന്തുണയാണ് ലഭിച്ചത്. പ്രമുഖ സിനിമാ താരങ്ങളും യുവ രാഷ്ട്രീയ നേതാക്കളും സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.