കുഞ്ഞനന്തന്‍ ഒന്നാം പ്രതിയെ വിളിച്ചത് 7 തവണ; ടി.പി.വധക്കേസിലെ വിധിന്യായം പുറത്തുവിട്ട് കെ.കെ.രമ

ടിപി വധക്കേസിലെ വിധിന്യായത്തില് പി.കെ.കുഞ്ഞനന്തന് ഒന്നാം പ്രതി അനൂപിനെ വിളിച്ചെന്ന് വിശദീകരിക്കുന്ന ഭാഗം പുറത്തുവിട്ട് കെ.കെ.രമ.
 | 
കുഞ്ഞനന്തന്‍ ഒന്നാം പ്രതിയെ വിളിച്ചത് 7 തവണ; ടി.പി.വധക്കേസിലെ വിധിന്യായം പുറത്തുവിട്ട് കെ.കെ.രമ

ടിപി വധക്കേസിലെ വിധിന്യായത്തില്‍ പി.കെ.കുഞ്ഞനന്തന്‍ ഒന്നാം പ്രതി അനൂപിനെ വിളിച്ചെന്ന് വിശദീകരിക്കുന്ന ഭാഗം പുറത്തുവിട്ട് കെ.കെ.രമ. കുഞ്ഞനന്തനെ വിശുദ്ധനാക്കാനുള്ള പ്രചാരണയുദ്ധം മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടി ചാനലും പത്രവും സൈബര്‍ സംഘവും വരെ ഒരുമിച്ചു നയിക്കുന്ന ദയനീയ കാഴ്ച കേരളം കാണുകയാണെന്നും നീതിപീഠം ഒരു കൊലക്കേസില്‍ ജീവപര്യന്തം തടവറ വിധിച്ചൊരു കുറ്റവാളിയെ ‘കരുതലുള്ളൊരു മനുഷ്യസ്‌നേഹി’യായി സ്ഥാപിച്ചെടുക്കാനുള്ള ഈ കഠിനാധ്വാനം സഹതാപമുണര്‍ത്തുന്നുവെന്നും ഫെയിസ്ബുക്ക് പോസ്റ്റില്‍ രമ കുറിച്ചു.

കുഞ്ഞനന്തനെന്ന ‘മനുഷ്യസ്‌നേഹി’ സഖാവ് ടിപിയെ വെട്ടിനുറുക്കിയ ക്വട്ടേഷന്‍ സംഘാംഗവും ഒന്നാം പ്രതിയുമായ അനൂപുമായി ടിപി വധത്തിന് മുന്‍പ് തന്റെ ഫോണില്‍ നിന്ന് വിളിച്ചു സംസാരിച്ചത് ഏഴു തവണയാണ്! കുഞ്ഞനന്തനില്‍ മുഖ്യമന്ത്രി കണ്ട ‘കരുതല്‍’ എന്താണെന്ന് മനസ്സിലായല്ലോ എന്നും രമ കുറിക്കുന്നു.

പോസ്റ്റ് വായിക്കാം

കുഞ്ഞനന്തനെ വിശുദ്ധനാക്കാനുള്ള പ്രചാരണയുദ്ധം മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും പാര് ട്ടി ചാനലും പത്രവും സൈബര് സംഘവും വരെ ഒരുമിച്ചു നയിക്കുന്ന ദയനീയക്കാഴ്ച്ച കേരളം കാണുകയാണ്. ബഹുമാനപ്പെട്ട നീതിപീഠം ഒരു കൊലക്കേസില് ജീവപര്യന്തം തടവറ വിധിച്ചൊരു കുറ്റവാളിയെ ‘കരുതലുള്ളൊരു മനുഷ്യസ്നേഹി’യായി സ്ഥാപിച്ചെടുക്കാനുള്ള ഈ കഠിനാധ്വാനം സഹതാപമുണര് ത്തുന്നു. കുഞ്ഞനന്തനോടുള്ള ഈ കടപ്പാട് മുഖ്യമന്ത്രിയുടേയും പാര് ട്ടി നേതൃത്വത്തിന് റെയും ബാധ്യതയാണെന്ന് ടിപി വധത്തിന് റെ ഉള്ളുകള്ളികളറിയുന്ന ആര് ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
ഏതോ ‘കള്ളമൊഴി’ കേട്ട് കോടതി ഒരാളെ കൊലക്കേസിലെ ഗൂഢാലോചനയില് ജീവപര്യന്തം ശിക്ഷിച്ചുകളഞ്ഞുവെന്ന കള്ളപ്രചരണം കഴിഞ്ഞെങ്കില് ഇനി ടിപി വധക്കേസിലെ വിധിന്യായം ഒന്നു വായിച്ചുനോക്കാം. വിശദവായനയ്ക്ക് നേരമില്ലെങ്കില് വിധിന്യായത്തിലെ ഈ ഫോണ് വിളിപട്ടികയൊന്ന് കാണാം. കുഞ്ഞനന്തനെന്ന ‘മനുഷ്യസ്നേഹി’ സഖാവ് ടിപിയെ വെട്ടിനുറുക്കിയ ക്വട്ടേഷന് സംഘാംഗവും ഒന്നാം പ്രതിയുമായ അനൂപുമായി ടിപി വധത്തിന് മുൻപ്‌ തന് റെ ഫോണില് നിന്ന് വിളിച്ചു സംസാരിച്ചത് ഏഴു തവണയാണ്! കുഞ്ഞനന്തനില് മുഖ്യമന്ത്രി കണ്ട ‘കരുതല് ‘ എന്താണെന്ന് മനസ്സിലായല്ലോ!!

കുഞ്ഞനന്തനെ വിശുദ്ധനാക്കാനുള്ള പ്രചാരണയുദ്ധം മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടി ചാനലും പത്രവും സൈബര്‍…

Posted by K.K Rema on Saturday, June 13, 2020