വളഞ്ഞു മൂക്കുപിടിക്കാതെ ജയരാജനെ പിന്തുണക്കുന്നുവെന്ന് പറയാന്‍ തയ്യാറാകണം! ശാരദക്കുട്ടിക്ക് കെ.കെ രമയുടെ മറുപടി

കെ.മുരളീധരനു വേണ്ടി വോട്ടു ചോദിക്കാനുള്ള തീരുമാനത്തെ വിമര്ശിച്ച ശാരദക്കുട്ടിക്ക് മറുപടിയുമായി കെ.കെ.രമ. വളഞ്ഞു മൂക്കു പിടിക്കാതെ പി.ജരാജനെ പിന്തുണയ്ക്കുന്നുവെന്ന് പറയാന് ശാരദക്കുട്ടി തയ്യാറാകണമെന്ന് രമ പറഞ്ഞു. എന്താണ് ടീച്ചര് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. കരുണാകരന്റെ കാലത്തുള്ള ആ ഉരുട്ടിക്കൊല ഒരുപക്ഷേ അന്നത്തെ പൊലീസുകാരുടെ നരനായാട്ടിന്റെ ഭാഗമായി നടന്നതായിരിക്കാം.
 | 
വളഞ്ഞു മൂക്കുപിടിക്കാതെ ജയരാജനെ പിന്തുണക്കുന്നുവെന്ന് പറയാന്‍ തയ്യാറാകണം! ശാരദക്കുട്ടിക്ക് കെ.കെ രമയുടെ മറുപടി

കോഴിക്കോട്: കെ.മുരളീധരനു വേണ്ടി വോട്ടു ചോദിക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച ശാരദക്കുട്ടിക്ക് മറുപടിയുമായി കെ.കെ.രമ. വളഞ്ഞു മൂക്കു പിടിക്കാതെ പി.ജരാജനെ പിന്തുണയ്ക്കുന്നുവെന്ന് പറയാന്‍ ശാരദക്കുട്ടി തയ്യാറാകണമെന്ന് രമ പറഞ്ഞു. എന്താണ് ടീച്ചര്‍ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. കരുണാകരന്റെ കാലത്തുള്ള ആ ഉരുട്ടിക്കൊല ഒരുപക്ഷേ അന്നത്തെ പൊലീസുകാരുടെ നരനായാട്ടിന്റെ ഭാഗമായി നടന്നതായിരിക്കാം.

അതിന് അന്നത്തെ മന്ത്രിയുടെ മകന് ഉത്തരവാദിത്വമുണ്ട് എന്ന് പറയുന്നത് ഏത് നീതിബോധത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് മനസിലാകുന്നില്ലെന്ന് രമ വ്യക്തമാക്കി. സെലക്ടീവ്‌നെസ് ശരിയല്ലെന്നാണ് വളരെ ബഹുമാനത്തോടൂകൂടി എനിക്ക് ടീച്ചറോട് പറയാനുള്ളത്. കാരണം നിരവധി സ്ത്രീകള്‍ വേദന അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ടീച്ചര്‍ ഈ വളഞ്ഞ് മൂക്കുപിടിക്കാതെ ജയരാജന് വോട്ട് ചെയ്യുക എന്ന് വളരെ കൃത്യമായി നേരെ പറഞ്ഞാല്‍ മതിയായിരുന്നുവെന്ന് രമ കൂട്ടിച്ചേര്‍ത്തു.

കെ.കെ.രമയുടെ വേദനയോടൊപ്പം തന്നെ മലയാളി എക്കാലവും ഓര്‍ത്തിരിക്കുന്ന ഒന്നാണ് ഈച്ചരവാര്യരുടെയും ഭാര്യയുടെയും തോരാത്ത കണ്ണുനീരും. എന്റെ പ്രിയപ്പെട്ടവനെ നിങ്ങള്‍ എന്തു ചെയ്തു എന്നാണ് രണ്ടു പേരും ചോദിക്കുന്നത്. മങ്ങിയ മിഴികള്‍ പടിക്കലേക്ക് ചായ്ച്ച് വരാന്തയില്‍ ചടഞ്ഞിരിക്കുന്നുണ്ട് ഈച്ചരവാര്യരിപ്പോഴും. ഒരു സ്മാരകശില പോലെ. ചോദ്യങ്ങള്‍ ചോദിച്ചതിന്റെ പേരില്‍ ഇല്ലാതാക്കപ്പെട്ട ആ മകനെക്കുറിച്ചോര്‍മ്മിപ്പിച്ചു കൊണ്ട് എന്നായിരുന്നു ശാരദക്കുട്ടിയുടെ പോസ്റ്റ്.