Saturday , 31 October 2020
News Updates

അശ്ലീല വീഡിയോ; പ്രതികരിച്ചതില്‍ ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും അഭിനന്ദിച്ച് ആരോഗ്യമന്ത്രി; വീഡിയോ

തിരുവനന്തപുരം: യൂട്യൂബില്‍ അപകീര്‍ത്തികരമായ വീഡിയോ പോസ്റ്റ് ചെയ്തയാള്‍ക്കെതിരെ പ്രതികരിച്ചതില്‍ ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും അഭിനന്ദിക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. വിജയ് പി. നായര്‍ അങ്ങേയറ്റം വള്‍ഗറായ പരാമര്‍ശങ്ങളാണ് നടത്തിയത്. അതിനെതിരെ പ്രതികരിക്കുന്നത് തെറ്റല്ല. പ്രതികരണം ഏതറ്റം വരെ എന്നതൊക്കെ നിയമപരമായി തീരുമാനിക്കുന്നതാണ്. ഭാഗ്യലക്ഷ്മിയും കൂട്ടരും അതിനെതിരെ ശക്തമായി പ്രതികരിച്ചതില്‍ സന്തോഷമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

പ്രതികരിച്ചതിന് അവരെ അഭിനന്ദിക്കുന്നു. പ്രതികരിച്ചതിന്റെ മാര്‍ഗ്ഗമൊക്കെ പിന്നീട് ചര്‍ച്ച ചെയ്യാം. ആ മനുഷ്യന്‍ നടത്തിയിട്ടുള്ളത് അങ്ങേയറ്റത്തെ വൃത്തികെട്ട സമീപനമാണ്. അത്തരം സമീപനം എടുക്കുന്നവരെ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ മാറ്റി നിര്‍ത്തണമെന്നും അവര്‍ പറഞ്ഞു.

വീഡിയോ കാണാം

യൂട്യൂബില്‍ അപകീര്‍ത്തികരമായ വീഡിയോ പോസ്റ്റ് ചെയ്തയാള്‍ക്കെതിരെ പ്രതികരിച്ചതില്‍ ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും അഭിനന്ദിക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ.

Posted by News moments on Sunday, September 27, 2020

DONT MISS